|    Jul 20 Fri, 2018 8:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

യെദ്യൂരപ്പയുടെ കേസുകള്‍ക്ക് സ്റ്റേ

Published : 23rd September 2017 | Posted By: fsq

 

ബംഗളൂരു: കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി എസ് യദ്യൂരപ്പയ്‌ക്കെതിരായി അഴിമതി വിരുദ്ധ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കര്‍ണാടക ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. യദ്യൂരപ്പ മന്ത്രിയായിരിക്കെ അനധികൃതമായി ഭൂമി പുനര്‍ വിജ്ഞാപനം നടത്തിയെന്ന കേസുകളാണ് സ്റ്റേ ചെയ്തത്. അഴിമതി തടയല്‍ നിയമപ്രകാരമോ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരമോ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് ജസ്റ്റിസ് അരവിന്ദ് കുമാര്‍ സ്‌റ്റേ അനുവദിച്ചത്. പരാതി ലഭിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം അഴിമതി വിരുദ്ധ ബ്യൂറോയുടെ ഉദ്ദേശ്യത്തില്‍ സംശയം ജനിപ്പിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സാമൂഹിക സംഘടനയായ ജനസമസ്യ വേദികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യെദിയൂരപ്പയ്‌ക്കെതിരായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss