|    Oct 21 Sun, 2018 4:48 am
FLASH NEWS
Home   >  National   >  

യെദിയൂരപ്പയടക്കമുള്ള ബിജെപി നേതാക്കള്‍ അറസ്റ്റില്‍

Published : 7th September 2017 | Posted By: shadina sdna

മംഗളൂരു: ബിജെപിയുടെ മംഗളൂരു ചലോ റാലിയില്‍ പങ്കെടുക്കാനെത്തിയ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പയടക്കം നിരവധി ബിജെപി നേതാക്കള്‍ കസ്റ്റഡിയില്‍. കര്‍ണാടകയില്‍ സംഘപരിവാര പ്രവര്‍ത്തകരെ വേട്ടയാടുന്നു എന്നാരോപിച്ചാണ് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ബെക്ക് റാലി സംഘടിപ്പിച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റാലിക്ക് കര്‍ണാടക പോലിസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.  ഇന്നു റാലി നടത്തുമെന്നു ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചതോടെയാണ് നഗരത്തില്‍ വന്‍സുരക്ഷ ഒരുക്കിയത്. റാലി നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും ബൈക്കുകള്‍ ഉപയോഗിച്ച് ഗതാഗതം തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss