|    Jan 24 Tue, 2017 10:53 pm
FLASH NEWS

യെച്ചൂരിയുടെ വിരട്ടല്‍ വേണ്ട: അമിത്ഷാ

Published : 13th May 2016 | Posted By: SMR

കോഴിക്കോട്: ബിജെപി അധികാരത്തില്‍ വന്നാല്‍ മതേതരത്വം തകരുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരാമര്‍ശം വിലപ്പോവില്ലെന്നും യെച്ചൂരിയുടെ ഇത്തരം വിരട്ടല്‍ തങ്ങളോട് വേണ്ടെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. മുതലക്കുളത്ത് എന്‍ഡിഎ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തവണ ആദ്യമായി വോട്ടര്‍മാര്‍ ബിജെപിയെ വിജയിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. രണ്ടു മുന്നണികളും കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തുകയാണ്. എല്‍ഡിഎഫിനും യുഡിഎഫിനും ആദര്‍ശത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക