|    Dec 15 Sat, 2018 3:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

യെച്ചൂരിക്ക് കിട്ടിയ അംഗീകാരം മതേതര ചേരിക്ക് ശക്തി പകരും

Published : 22nd April 2018 | Posted By: kasim kzm

ആലപ്പുഴ: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ തീരുമാനങ്ങള്‍ സിപിഎമ്മിലെ ബിജെപി ബി ടീമിനുമേല്‍ ഫാഷിസ്റ്റുവിരുദ്ധ ചേരി നേടിയ വിജയമാണെന്ന് കെപിസിസി പ്രസിഡ ന്റ് എം എം ഹസന്‍ പറഞ്ഞു.
ജനമോചനയാത്രയുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ഫാഷിസത്തിനെതിരേ രാജ്യസഭയിലും പാര്‍ട്ടിക്കുള്ളിലും നിലപാട് സ്വീകരിച്ചിട്ടുള്ള സീതാറാം യെച്ചൂരിക്ക് കിട്ടിയ അംഗീകാരം മതേതര ചേരിക്ക് ശക്തി പകരുന്നതാണ്.
എന്നാല്‍, പാര്‍ട്ടിയുടെ പ്രമേയത്തില്‍ കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് പ്രഖ്യാപിക്കുന്നത് അപഹാസ്യമാണ്. ബിജെപിയുടെ വര്‍ഗീയതയെ ചെറുത്ത് തോല്‍പിക്കാന്‍ സിപിഎമ്മിന് എങ്ങനെ കഴിയുമെന്ന് ഹസന്‍ ചോദിച്ചു.

.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss