|    Aug 23 Wed, 2017 11:44 am
Home   >  Todays Paper  >  page 7  >  

യെച്ചൂരിക്ക് ഊഴം നിഷേധിക്കപ്പെട്ടത് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും

Published : 8th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു രാജ്യസഭയിലേക്കു മൂന്നാമൂഴം നല്‍കണമെന്ന ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളിയത് ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പശ്ചിമ ബംഗാള്‍ ഘടകം ചര്‍ച്ചയാക്കും. കേരള ഘടകത്തിന്റെ ശക്തമായ എതിര്‍പ്പിനൊടുവിലായിരുന്നു യെച്ചൂരിയുടെ രാജ്യസഭാ പുനഃപ്രവേശന സാധ്യത ഇല്ലാതായത്. ഈ സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ കൂടെ കൂട്ടിയാവും ബംഗാള്‍ ഘടകം ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വിഷയം ഉന്നയിക്കുക.  അവസരം നിഷേധിച്ച തീരുമാനം വലിയ ബുദ്ധിമോശമായാണ് ബംഗാള്‍, ത്രിപുര, ഒഡീഷ, ആന്ധ്രപ്രദേശ് ഘടകങ്ങളുടെ അഭിപ്രായം. ഇതു സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി പഞ്ചാബ്, രാജസ്ഥാന്‍ പോലുള്ള ഘടകങ്ങളുമായി സംസാരിക്കുമെന്നു ബംഗാളില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റിയംഗം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക