|    Aug 21 Mon, 2017 1:58 pm
Home   >  Pravasi  >  Gulf  >  

യൂസ്ഡ് കാര്‍ ഷോറൂമുകളില്‍ പലതും അടച്ചുപൂട്ടല്‍ ഭീഷണിയില്‍

Published : 29th October 2016 | Posted By: SMR

ദോഹ: ഖത്തറിലെ ഉപയോഗിച്ച കാര്‍ വില്‍പ്പന ഷോറൂമുകളില്‍ 30 ശതമാനവും അടച്ചു പൂട്ടലിന്റെ വക്കിലെന്ന് റിപോര്‍ട്ട്. ആഭ്യന്തര വിപണിയിലെ മാന്ദ്യവും സാമ്പത്തിക പ്രതിസന്ധിയുമാണ് യൂസ്ഡ് കാര്‍ വില്‍പ്പനാ ഷോറൂമുകള്‍ക്ക് വെല്ലുവിളിയായതെന്ന് ക്യൂ മോട്ടോര്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. പുതിയ കാറുകളുടെ വിലയിലുണ്ടായ ഗണ്യമായ കുറവും ഉപയോഗിച്ച കാറുകളുടെ വില്‍പ്പനയെ  ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പുതിയ കാറുകളുടെ വിലയില്‍ 15 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
വില്‍പ്പന കുറയുന്നത് മറികടക്കാനായി പുതിയ കാര്‍ ഡീലര്‍മാര്‍ ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകള്‍ നല്‍കുന്നതും യൂസ്ഡ് കാര്‍ വിപണിയെ ബാധിക്കുന്നുണ്ട്. വ്യാപാരത്തില്‍ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത വര്‍ഷം അവസാനത്തോടെ ഏകദേശം 40 ശതമാനത്തോളം പഴയ കാറുകളുടെ ഡീലര്‍മാര്‍ ഷോറൂം അടച്ചുപൂട്ടുമെന്നാണ് സര്‍വേ വിലയിരുത്തുന്നത്. പൂര്‍ണമായും ആഭ്യന്തര വിപണിയെ ആശ്രയിച്ചുള്ള പ്രവര്‍ത്തനം, 2006ലെ അതേ വ്യാപാര നയം, കാര്യക്ഷമമായ മാനേജ്‌മെന്റിന്റെ കുറവ്, പുതിയ സേവനങ്ങളിലെ കാലതാമസം, പരസ്യത്തിനും വിപണനത്തിനുമായുള്ള ചെലവാക്കല്‍ കുറവ് തുടങ്ങിയ കാരണങ്ങളാണ്  ഉപയോഗിച്ച കാര്‍ ഷോറുമുകളെ നഷ്ടത്തിലേക്ക് നയിക്കുന്നതെന്നാണ് സര്‍വേ വ്യകത്മാക്കുന്നത്. ഉപയോഗിച്ച കാറുകളുടെ ഓണ്‍ലൈന്‍ വ്യാപാരം സജീവമായതും ഷോറൂമുകളുടെ ആവശ്യകത കുറക്കുന്നുണ്ട്.
സാങ്കേതിക വിദ്യകളിലെ അടിസ്ഥാന നിക്ഷേപമില്ലായ്മയും ഉപഭോക്താക്കളുടെ ഡേറ്റാബേസ് ഉണ്ടാക്കുന്നതിനായി ശ്രമിക്കാതിരിക്കുന്നതുമൊക്കെ ഉപയോഗിച്ച കാര്‍ ഷോറൂമുകകളിലെ വില്‍പ്പന കുറക്കുന്നുവെന്ന് സര്‍വേ വെളിപ്പെടുത്തുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക