|    Jul 20 Fri, 2018 1:43 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യൂസുഫലിയെയും രവി പിള്ളയെയും അയോഗ്യരാക്കിയ നടപടിക്ക് സ്റ്റേ

Published : 23rd September 2017 | Posted By: fsq

 

കൊച്ചി: മൂന്ന് വര്‍ഷം തുടര്‍ച്ചയായി റിട്ടേണ്‍ സമര്‍പ്പിക്കാത്ത കമ്പനികളുടെ ഡയറക്ടര്‍മാരെ അയോഗ്യരാക്കുന്ന കമ്പനി ആക്ടിലെ വകുപ്പ് പ്രകാരം നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍മാരും പ്രമുഖ വ്യവസായികളുമായ എം എ യൂസഫലി, രവി പിള്ള എന്നിവരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഈ വകുപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത് പരിഗണിക്കാതെയും മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയുമുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി തന്റെ അവകാശങ്ങളെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയാലാണ് സ്റ്റേ. ഇതേവാദം ഉന്നയിച്ച് ഡോ. ആസാദ് മൂപ്പന്‍ സമര്‍പ്പിച്ച ഹരജിയിലും കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍, രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, നോര്‍ക്ക റൂട്ട്‌സ് എന്നീ എതിര്‍കക്ഷികളോട് കോടതി വിശദീകരണവും തേടി. കമ്പനി ആക്ട് പ്രകാരം രൂപവല്‍ക്കരിക്കപ്പെട്ട കേരള സര്‍ക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സെന്ന് ഹരജി പറയുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ നേരിട്ടോ സര്‍ക്കാരുകളുടെ നിയന്ത്രണത്തിലോ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ പരിശോധിക്കേണ്ടത് കംപ്‌ട്രോളര്‍ ആന്റ്് ഓഡിറ്റര്‍ ജനറല്‍ നിയമിക്കുന്ന ഓഡിറ്ററാണ്. ഓഡിറ്റര്‍ റിപോര്‍ട്ട് നല്‍കാത്തത് കൊണ്ടാണ് റിട്ടേണ്‍ സമര്‍പ്പിക്കാനാവാത്തതെന്നും ഹരജി പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss