|    Jan 22 Sun, 2017 1:40 pm
FLASH NEWS

യൂറോ സന്നാഹം: അയര്‍ലന്‍ഡിനു തോല്‍വി, ഓസ്ട്രിയക്ക് ജയം; ഇന്ന് ഇംഗ്ലണ്ട്-പോര്‍ച്ചുഗല്‍ സൗഹൃദ പോരാട്ടം

Published : 2nd June 2016 | Posted By: SMR

ലണ്ടന്‍: യൂറോ കപ്പിനു മുന്നോടിയായി ഇന്ന് തീപാറും സൗഹൃ ദ പോരാട്ടം. ലണ്ടനിലെ പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടും പോര്‍ച്ചുഗലുമാണ് കൊമ്പുകോര്‍ക്കുന്നത്. യൂറോ കപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജയത്തോടെ ആത്മവിശ്വാസം നേടാനുറച്ചാവും ഇരുടീമും കളത്തിലിറങ്ങുക.
അവസാനമായി കളിച്ച രണ്ടു സന്നാഹങ്ങളിലും ജയിച്ചതിന്റെ ആവേശത്തിലാണ് ഇംഗ്ലണ്ട്. തുര്‍ക്കിയെയും ആസ്‌ത്രേലിയയെയുമാണ് ഇംഗ്ലണ്ട് മറികടന്നത്. ഓസീസിനെതിരായ കഴിഞ്ഞ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഗോളുമായി മിന്നിയ കൗ മാര സ്‌ട്രൈക്കര്‍ മാര്‍കസ് റഷ്‌ഫോര്‍ഡ് ഇന്നും ഇംഗ്ലണ്ട് നിരയിലുണ്ടാവുമെന്നാണ് സൂചന.
എന്നാല്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിനെത്തുടര്‍ന്ന് നോര്‍വെയ്ക്കതിരായ കഴിഞ്ഞ മല്‍സരത്തില്‍ നിന്നു വിട്ടുനിന്ന സൂപ്പ ര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നും പോര്‍ച്ചുഗലിനായി കളിക്കില്ല. ടീമിനൊപ്പം താരം ചേര്‍ന്നിട്ടുണ്ടെങ്കിലും പ്ലെയിങ് ഇലവനിലുണ്ടാവില്ലെന്നാണ് ടീം വൃത്തങ്ങള്‍ അറിയിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ ഓസ്ട്രിയ 2-1ന് മാള്‍ട്ടയെയും ബെലാറസ് ഇതേ സ്‌കോറിന് അയര്‍ലന്‍ഡിനെയും തോല്‍പ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക