|    Jan 16 Mon, 2017 4:35 pm

യൂറോ കപ്പ്: സ്ലൊവാക്യയെ തകര്‍ത്ത് ജര്‍മന്‍ കുതിപ്പ്

Published : 28th June 2016 | Posted By: SMR

ലില്ലെ: യൂറോ കപ്പില്‍ ഒടുവില്‍ ജര്‍മനി ഫോമിലെത്തി. യഥാര്‍ഥ ലോകചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന കളി കെട്ടഴിച്ച് ജര്‍മനി ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു കുതിച്ചു. പ്രീക്വാര്‍ട്ടറില്‍ സ്ലൊവാക്യയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ജര്‍മനി തകര്‍ത്തത്. 14ാം മിനിറ്റിലെ പെനല്‍റ്റി കിക്ക് മെസൂദ് ഓസില്‍ ഗോളാക്കിയിരുന്നെങ്കില്‍ ജര്‍മനിയുടെ ജയം 4-0ആവുമായിരുന്നു.
ജെറോം ബോട്ടെങ് (എട്ടാം മിനിറ്റ്), മരിയോ ഗോമസ് (43), ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍ (63) എന്നിവരാണ് ജര്‍മനിയുടെ സ്‌കോറര്‍മാര്‍. ഒരു ഗോള്‍ നേടുന്നതിനൊപ്പം മറ്റൊരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത ഡ്രാക്‌സ്‌ലറാണ് ജര്‍മനിയുടെ വിജയശില്‍പ്പി.
മരിയോ ഗോട്‌സെയ്ക്കു പകരം ഡ്രാക്‌സ്‌ലറെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ ജര്‍മന്‍ കോച്ച് ജോക്വിം ലോയുടെ തീരുമാനം മല്‍സരത്തില്‍ നിര്‍ണായകമായി. കളിയുടെ തുടക്കം മുതല്‍ ഉജ്ജ്വലമായി കളിച്ച ഡ്രാക്‌സ്‌ലര്‍ എതിര്‍ഗോള്‍മുഖത്ത് നിരന്തരം ഭീഷണിയുയര്‍ത്തുക യും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക