യൂറോ കപ്പ് സന്നാഹം: സ്വീഡനും ബെല്‍ജിയത്തിനും ജയം
Published : 7th June 2016 | Posted By: SMR
പാരിസ്: യൂറോ കപ്പ് സന്നാഹ മല്‍സരങ്ങളില്‍ സ്വീഡനും ബെല്‍ജിയത്തിനും ജയം. വെയ്ല്‍സിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് സ്വീഡന്റെ മഞ്ഞപ്പട വാരിക്കളഞ്ഞത്. ആവേശകരമായ മല്‍സരത്തില്‍ ബെല്‍ജിയം 3-2ന് നോര്‍വെയെ മറികടക്കുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ കരുത്തരായ ചെക് റിപബ്ലിക്കിനെ ദക്ഷിണ കൊറിയ 1-2ന് അട്ടിമറിച്ചു.
എമില്‍ ഫോസ്ബെര്‍ഗ് (40ാം മിനിറ്റ്), മൈക്കല്‍ ലസ്റ്റിഗ് (57), ജോണ്‍ ഗ്വിഡേറ്റി (87) എന്നിവരാണ് വെയ്ല്‍സിനെതിരേ സ്വീഡന്റെ സ്കോറര്‍മാര്‍.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.