|    Apr 25 Wed, 2018 6:37 am
FLASH NEWS
Home   >  Todays Paper  >  page 11  >  

യൂറോ കപ്പ്: വെയ്ല്‍സിനെതിരേ പറങ്കികള്‍ വിലസി

Published : 8th July 2016 | Posted By: SMR

Nani-(right)-doubled-Portug

ലിയോണ്‍: യൂറോ കപ്പില്‍ വെയ്ല്‍സിന്റെ അദ്ഭുതക്കുതിപ്പിനു വിരാമം. ആദ്യ സെമി ഫൈനലില്‍ വെയ്ല്‍സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് മുന്‍ റണ്ണറ പ്പായ പോര്‍ച്ചുഗല്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തു. 2004നുശേഷം പറങ്കികളുടെ ആദ്യ ഫൈനല്‍ കൂടിയാണിത്.
ക്ലബ്ബ് തലത്തിലെ കൂട്ടുകാരായ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും വെയ്ല്‍സ് സൂപ്പര്‍ താരം ഗരെത് ബേലും മുഖാമുഖം വന്ന സെമിയില്‍ കസറിയത് ക്രിസ്റ്റ്യാനോ. ആദ്യ ഗോ ള്‍ നേടുന്നതിനൊപ്പം രണ്ടാം ഗോളിനു വഴിയൊരുക്കുകയും ചെയ്ത് പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ പറങ്കിക്കപ്പല്‍ വിജയതീരത്തടുപ്പിച്ചു. ജര്‍മനി-ഫ്രാന്‍സ് സെമിയിലെ വിജയികളാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
Real-Madrid-man-Ronaldo-cel

ക്രിസ്റ്റിയാനോയെക്കൂടാതെ നാനിയാണ് വെയ്ല്‍സിനെതിരേ പോര്‍ച്ചുഗലിന്റെ മറ്റൊരു സ്‌കോറര്‍. ഈ കളിയില്‍ ഗോള്‍ നേടിയതോടെ ക്രിസ്റ്റിയാനോ പുതിയൊരു റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. യൂറോയില്‍ ഏറ്റവുമധികം ഗോളുകളെന്ന ഫ്രഞ്ച് ഇതിഹാസം മിഷയേല്‍ പ്ലാറ്റിനിയുടെ റെക്കോഡിനൊപ്പമാണ് ക്രിസ്റ്റിയെത്തിയത്. ഒമ്പതു ഗോളുകളാണ് ഇരുവരുടെയും സമ്പാദ്യം. ഫൈനലില്‍ സ്‌കോര്‍ ചെയ്യാനായാല്‍ ക്രിസ്റ്റിയാനോ പട്ടികയില്‍ തലപ്പത്തേക്കുയരും. താരത്തിന്റെ നാലാം യൂറോ കപ്പ് കൂടിയാണിത്. ഇത്തവണ സെമിയില്‍ ബൂട്ടണിഞ്ഞതോടെ ഏറ്റവുമധികം സെമിയില്‍ കളിച്ച താരമെന്ന നേട്ടത്തിന് ക്രിസ്റ്റി അവകാശിയായിരുന്നു. മുന്‍ ലോക ഫുട്‌ബോളറുടെ മൂന്നാം യൂറോ സെമിയാണിത്.
സെമിയില്‍ പന്തടക്കത്തില്‍ വെയ്ല്‍സിനായിരുന്നു മുന്‍തൂക്കമെങ്കിലും ഗോളിലേക്കു കൂടുതല്‍ ഷോട്ടുകള്‍ പരീക്ഷിച്ചത് പോ ര്‍ച്ചുഗലായിരുന്നു. വെയ്ല്‍സ് 56 ശതമാന വും പോര്‍ച്ചുഗല്‍ 44 ശതമാനവും പന്ത് കൈവശം വച്ചു. പോര്‍ച്ചുഗലിന്റെ ഒമ്പതു ഷോട്ടുകളില്‍ ആറും ഗോളിലേക്കായിരുന്നെങ്കില്‍ വെയ്ല്‍സിന്റെ നാലു ഷോട്ടുകളി ല്‍ മൂന്നെണ്ണമാണ് ഗോളാവേണ്ടിയിരുന്നത്. സസ്‌പെന്‍ഷനെത്തുടര്‍ന്ന് പ്രമുഖ മിഡ്ഫീ ല്‍ഡര്‍ ആരണ്‍ റെംസിക്കു പുറത്തിരിക്കേണ്ടിവന്നത് വെയ്ല്‍സിന്റെ പ്രകടനത്തെ സാരമായി ബാധിച്ചു.
ഒന്നാംപകുതിയില്‍ പോര്‍ച്ചുഗലാണ് കൂടുതല്‍ മികച്ചുനിന്നത്. മൂന്നാം മിനിറ്റില്‍ത്തന്നെ ക്രിസ്റ്റിയാനോ വെയ്ല്‍സ് ഗോള്‍മുഖത്തേക്ക് ഇരമ്പിക്കയറിയെങ്കിലും ഡിഫന്റര്‍ വില്യംസ് മനോഹരമായ ടാക്ലിങിലൂടെ അപകടമൊഴിവാക്കി. 16ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ പാസില്‍ നിന്ന് മരിയോയുടെ ഷോട്ട് ക്രോസ് ബാറിനു തൊട്ടരികിലൂടെ പുറത്തുപോയി.
രണ്ടു മിനിറ്റിനകം വെയ്ല്‍സിന്റെ കൗണ്ടര്‍അറ്റാക്ക്. ഇടതുവിങിലൂടെ പറന്നെ ത്തിയ ബേല്‍ ബോക്‌സിനുള്ളിലേക്ക് ക്രോസ് നല്‍കിയെങ്കിലും പോര്‍ച്ചുഗല്‍ പ്രതിരോധം ഇതു കോര്‍ണറാക്കി ക്ലിയര്‍ ചെ യ്യുകയായിരുന്നു. കോര്‍ണറിനൊടുവി ല്‍ ബേല്‍ ഷോട്ട് പരീക്ഷിച്ചെങ്കിലും ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്.
23ാം മിനിറ്റില്‍ ബേലിലൂടെ വീണ്ടും വെയ്ല്‍സ് ആക്രമണം. സ്വന്തം പെനല്‍റ്റി ബോക്‌സിനരികില്‍ നിന്നു പന്തുമായി എതിര്‍ ഗോള്‍മുഖത്തേക്ക് കുതിച്ചെത്തി ബേല്‍ ഷോട്ടുതിര്‍ത്തെങ്കി ലും പോര്‍ച്ചുഗീസ് ഗോളി പാട്രിഷിയോ പിടിയിലൊതുക്കി. വെയ്ല്‍സിന്റെ കൗണ്ടര്‍അറ്റാക്ക് തന്ത്രം പൊളിക്കാന്‍ പോര്‍ച്ചുഗല്‍ പിന്നീട് കളിയുടെ വേഗം കുറയ്ക്കുന്നതാണ് കണ്ടത്. ഒന്നാംപകുതിയില്‍ മികച്ച മറ്റു ഗോ ള്‍നീക്കങ്ങളൊന്നും പിറന്നില്ല.
രണ്ടാംപകുതി തുടങ്ങി അഞ്ചു മിനിറ്റിനകം പോര്‍ച്ചുഗീസ് ആരാധകരുടെ ആവേശം ഇരട്ടിയാക്കി ക്രിസ്റ്റ്യാനോ ആദ്യഗോള്‍ നേടി. കോര്‍ണറിനൊടുവില്‍ ഇടതു മൂലയില്‍ നിന്ന് റാഫേല്‍ ഗ്വരേരോ അളന്നുമുറിച്ചു നല്‍കിയ ക്രോസ് വെയ്ല്‍സ് പ്രതിരോധത്തിനു മുകളിലൂടെ പറന്നുയര്‍ന്ന് ക്രിസ്റ്റ് കരുത്തുറ്റ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
വെയ്ല്‍സിന് പ്രതികരിക്കാ ന്‍ അവസരം ലഭിക്കുംമുമ്പ് മൂന്നു മിനിറ്റിനകം പോര്‍ച്ചുഗല്‍ ലീഡുയര്‍ത്തി. ഈ ഗോളിലും ക്രിസ്റ്റി ടച്ചുണ്ടായിരുന്നു. ബോക്‌സിനു പുറത്തുവച്ച് ക്രിസ്റ്റ്യാനോ പായിച്ച ഗ്രൗണ്ട് ഷോട്ട് നാനി വലയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു (2-0).
തുടര്‍ന്നും പോര്‍ച്ചുഗ ല്‍ മികച്ച ചില നീക്കങ്ങ ള്‍ നടത്തി. എന്നാല്‍ വെയ്ല്‍സ് ഗോള്‍കീപ്പറെ കീഴടക്കാന്‍ പറങ്കിക ള്‍ക്കായില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss