|    Dec 17 Sun, 2017 1:26 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

യൂറോ കപ്പ് യോഗ്യത: ആദ്യപാദത്തില്‍ ഹംഗറിക്കു ജയം

Published : 14th November 2015 | Posted By: SMR

ഓസ്‌ലോ (നോര്‍വെ): അടുത്ത വര്‍ഷം ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള ആദ്യപാദ പ്ലേഓഫില്‍ ഹംഗറിക്കു ജയം. നോര്‍വെയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് എവേ മല്‍സരത്തില്‍ ഹംഗറി കീഴടക്കിയത്. 26ാം മിനിറ്റില്‍ ലാസ് ലോ ക്ലെയ്ന്‍ഹെയ്‌സ്‌ലറുടെ വകയായിരുന്നു ഹംഗറിയുടെ വിജയഗോള്‍.
തോല്‍വിയോടെ യൂറോ കപ്പില്‍ കളിക്കാനുള്ള നോര്‍വെയുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടി നേരിട്ടു. നാളെ ബുഡാപെസ്റ്റില്‍ നടക്കാനിരിക്കുന്ന രണ്ടാംപാദത്തില്‍ രണ്ടു ഗോള്‍ മാര്‍ജിനിലെങ്കി ലും ജയിച്ചെങ്കില്‍ മാത്രമേ നോര്‍വെയ്ക്ക് മുന്നേറാനാവുകയുള്ളൂ.
കഴിഞ്ഞ ദിവസം നടന്ന ഒന്നാംപാദ മല്‍സരത്തില്‍ നോര്‍വെയ്ക്കായിരുന്നു മു ന്‍തൂക്കമെങ്കിലും നിര്‍ഭാഗ്യ വും മികച്ച സ്‌ട്രൈക്കറുടെ അഭാവവും തിരിച്ചടിയായി. അവസാന മിനിറ്റുകളില്‍ പേല്‍ ഹെലന്‍ഡിലൂടെ നോര്‍വെയ്ക്ക് സമനില ഗോളിനുള്ള അവസരം ലഭിച്ചെങ്കിലും ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss