|    May 23 Tue, 2017 4:28 pm
FLASH NEWS

യൂറോ കപ്പ്: മാര്‍കോ റ്യൂസിനെ ജര്‍മനി ഒഴിവാക്കി

Published : 1st June 2016 | Posted By: SMR

അസ്‌കോണ: യൂറോ കപ്പിനുള്ള അന്തിമ 23 അംഗ ജര്‍മന്‍ ടീമിനെ കോച്ച് ജോക്വിം ലോ ഇന്നലെ പ്രഖ്യാപിച്ചു. ബൊറൂസ്യ ഡോട്മുണ്ട് വിങര്‍ മാര്‍കോ റ്യൂസിനെ ഒഴിവാക്കിയാണ് അദ്ദേഹം ടീമിനെ തിരഞ്ഞെടുത്തത്. പരിക്കില്‍ നിന്നു മുക്തനാവാന്‍ സാധിക്കാത്തതിനാലാണ് റ്യൂസിനെ തഴഞ്ഞതെന്ന് ലോ പറഞ്ഞു.
റ്യൂസിനെക്കൂടാതെ പുതുമുഖങ്ങളായ ജൂലിയന്‍ ബ്രാന്‍ഡ്, കരീം ബെല്ലാര്‍ഡി, സെബാസ്റ്റ്യ ന്‍ റൂഡി എന്നിവരും ടീമില്‍ നിന്നു പുറത്തായി.
തുടര്‍ച്ചയായി രണ്ടാം അന്താരാഷ്ട്ര ടൂര്‍ണമെന്റാണ് പരിക്കിനെത്തുടര്‍ന്നു റ്യൂസിനു നഷ്ടമാവുന്നത്. 2014ല്‍ ജര്‍മനി ചാംപ്യ ന്‍മാരായ ലോകകപ്പിലും പരിക്ക് താരത്തിന്റെ വില്ലനായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day