|    Jan 20 Fri, 2017 7:26 pm
FLASH NEWS

യൂറോ കപ്പ് ചാംപ്യന്‍മാരുമായി ചിലി പോരടിക്കും

Published : 1st July 2016 | Posted By: SMR

സാന്റിയാഗോ: കോപ അമേരിക്കയുടെ ശതാബ്ദി എഡിഷനിലെ ചാംപ്യന്‍മാരായ ചിലിയും ഇപ്പോള്‍ നടക്കുന്ന യൂറോ കപ്പില്‍ ജേതാക്കളാവുന്ന ടീമും തമ്മില്‍ സൗഹൃദ പോര് വരുന്നു. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ സംഘടനയായ കോണ്‍ബോളിന്റെ മേധാവി അലെയാന്‍ഡ്രോ ഡൊമിന്‍ഗസാണ് ഇക്കാര്യം അറിയിച്ചത്. മല്‍സരത്തിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഇരുടീമിന്റെയും മല്‍സരഷെഡ്യൂളുകള്‍ പരിഗണിച്ചായിരിക്കും തിയ്യതി കണ്ടെത്തുക. വരാനിരിക്കുന്ന മാസങ്ങളില്‍ ചിലി 2018ലെ റഷ്യന്‍ ലോകകപ്പിനുള്ള യോഗ്യതാറൗണ്ടില്‍ മാറ്റുരയ്ക്കുന്നുണ്ട്.
കോപ ചാംപ്യന്മാരും യൂ റോ ചാംപ്യന്‍മാരും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ച് യുവേഫയില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളതെന്ന് ട്വിറ്ററിലൂടെ ഡൊമിന്‍ഗസ് വ്യക്തമാക്കി.
ഈ ഗ്ലാമര്‍ പോരാട്ടത്തില്‍ ജയിക്കുന്ന ടീമിന് അര്‍റ്റെമിയോ ഫ്രാഞ്ചി ട്രോഫിയാണ് സമ്മാനിക്കുക. യൂറോ ജേതാക്ക ളും കോപ വിജയികളും തമ്മില്‍ 1985, 93 വര്‍ഷങ്ങളില്‍ നടത്തിയ ഈ പോരാട്ടം പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു. 85ലെ കന്നി ടൂര്‍ണമെന്റില്‍ ഉറുഗ്വേയെ തോല്‍പ്പിച്ച് ഫ്രാന്‍സ് ജേതാക്കളായിരുന്നു. 93ല്‍ ഡെ ന്‍മാര്‍ക്കിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് അര്‍ജന്റീനയ്ക്കായിരുന്നു കിരീടം.
2018 മുതല്‍ ഇതു പുനരാരംഭിക്കാനാണ് യുവേഫയുടെയും കോണ്‍ബോളിന്റെയും തീരുമാനം. ഇറ്റലിയിലെ മിലാനിലാണ് ടൂര്‍ണമെന്റ് നടക്കുക. നാലു ടീമുകള്‍ പങ്കെടുക്കും. കോപ ജേതാക്കളായ ചിലി, റണ്ണറപ്പായ അര്‍ജന്റീന എന്നിവരെക്കൂടാതെ യൂറോ കപ്പിലെ വിജയികളും റണ്ണറപ്പും ടൂര്‍ണമെന്റിനെത്തും.
ഇത്തവണ കോപയുടെ ഫൈനലില്‍ അര്‍ജന്റീനയെ ഷൂട്ടൗട്ടില്‍ മറികടന്നാണ് ചിലി തുടര്‍ച്ചയായി രണ്ടാംതവണ യും കിരീടത്തില്‍ മുത്തമിട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക