|    Mar 29 Wed, 2017 7:01 am
FLASH NEWS

യൂറോ കപ്പ് ആദ്യ ക്വാര്‍ട്ടര്‍: പറങ്കികളുടെ ഷൂട്ടില്‍ പോളണ്ട് പിടഞ്ഞുവീണു

Published : 2nd July 2016 | Posted By: SMR

മാഴ്‌സെ: യൂറോ കപ്പില്‍ പോളണ്ടിനെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുതെന്ന് പ്രഖ്യാപിച്ച് പോര്‍ച്ചുഗല്‍ സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടെന്ന കടമ്പയില്‍ തട്ടിയാണ് പോളണ്ട് വീണത്.
നിശ്ചിതസമത്തും അധികസമയത്തും ഇരുടീമും 1-1ന് തു ല്യത പാലിച്ചതോടെ ഷൂട്ടൗട്ട് വേണ്ടിവരികയായിരുന്നു. 5-3 നാണ് പറങ്കിപ്പട പോളണ്ടിനെ വീഴ്ത്തിയത്. ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനായി കിക്കെടുത്ത അഞ്ചു പേരും ലക്ഷ്യംകണ്ടു.
ക്യാപ്റ്റനും സൂപ്പര്‍ താരവു മായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റെനറ്റോ സാഞ്ചസ്, ജാ വോ മോട്ടീഞ്ഞോ, നാനി, റിക്കാ ര്‍ഡോ ക്വറെസ്മ എന്നിവരാണ് പോര്‍ച്ചുഗലിന്റെ സ്‌കോറര്‍മാര്‍. പോളണ്ട് ആദ്യ മൂന്നു കിക്കുക ളും ലക്ഷ്യത്തിലെത്തിച്ചപ്പോ ള്‍ നാലാം കിക്ക് പാഴാക്കി. റോബ ര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, അര്‍കാഡിയൂസ് മിലിച്ച്, കാമില്‍ ഗ്ലിക്ക് എന്നിവര്‍ പോളണ്ടിനായി വലകുലുക്കി. എന്നാല്‍ യാക്കുബ് ബ്ലാസികോവ്‌സ്‌കിയുടെ നാലാ മത്തെ കിക്ക് പോര്‍ച്ചുഗല്‍ ഗോ ള്‍കീപ്പര്‍ റൂയി പാട്രിഷിയോ ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു.
ഷൂട്ടൗട്ടില്‍ ഗോള്‍ നേടിയെങ്കിലും ക്രിസ്റ്റിയാനോ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയ മല്‍സരമായിരുന്നു പോളണ്ടിനെതിരേയുള്ളത്. ഗോള്‍ നേടാന്‍ നാലോളം തുറന്ന അവസരങ്ങള്‍ ലഭിച്ചെങ്കിലും അവയെല്ലാം ക്രിസ്റ്റി കളഞ്ഞുകുളിക്കുകയായിരു ന്നു. ബെല്‍ജിയം-വെയ്ല്‍സ് ക്വാര്‍ട്ടറിലെ വിജയികളാണ് സെമിയില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
ടൂര്‍ണമെന്റില്‍ നിശ്ചിതസമ യത്ത് ഒരു ജയം പോലും നേടാനാവാതെയാണ് പോര്‍ച്ചുഗല്‍ സെമി ഫൈനലിലെത്തുന്നത്. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു കളികളിലും സമനില വഴങ്ങിയ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കെതിരേ എക്‌സ്ട്രാടൈമി ല്‍ നേടിയ ഗോളില്‍ മുന്നേറുകയായിരുന്നു.
ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരേ സ്വപ്‌നതുല്യമായിരുന്നു പോളണ്ടിന്റെ തുടക്കം. ബയേ ണ്‍ മ്യൂണിക്കിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി തന്റെ കന്നി ഗോള്‍ രണ്ടാം മിനിറ്റില്‍ത്തന്നെ നേടിയപ്പോള്‍ പോളണ്ട് 1-0ന്റെ അപ്രതീക്ഷിത ലീഡ് കരസ്ഥമാക്കി. പോര്‍ച്ചുഗ ല്‍ പ്രതിരോധത്തില്‍ വന്ന പിഴവ് മുതലെടുത്ത് ഇടതുവിങില്‍ നിന്ന് ഗ്രോസിക്കി ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് ലെവന്‍ഡോവ്‌സ്‌കി ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
തുടര്‍ന്നും പോളണ്ട് ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 30ാം മിനിറ്റില്‍ പന്ത് ഹെഡ്ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ക്രിസ്റ്റ്യാനോ യെ പോളണ്ട് ഡിഫന്റര്‍ ബോക്‌സിനുള്ളില്‍ വീഴ്ത്തിയെങ്കിലും റഫറി പെനല്‍റ്റി നല്‍കിയില്ല.
33ാം മിനിറ്റില്‍ മനോഹരമായ നീക്കത്തിനൊടുവില്‍ റെന റ്റോ സാഞ്ചസ് പോര്‍ച്ചുഗലിന്റെ സമനില ഗോള്‍ നിക്ഷേപിച്ചു. ഇടതുവിങിലൂടെ കുതിച്ചുകയറി സാഞ്ചസ് കൈമാറിയ പാസ് ബോക്‌സിനുള്ളില്‍ വച്ച് ബാക്ക്ഹീല്‍ കൊണ്ട് നാനി തിരിച്ചുന ല്‍കി. ബോക്‌സിനു പുറത്തു വച്ച് സാഞ്ചസ് തൊടുത്ത ബുള്ളറ്റ് കണക്കെയുള്ള ഇടംകാല്‍ ഷോട്ട് ഗോളിക്ക് ഒരു പഴുതും നല്‍കാതെ വലയില്‍ തറയ്ക്കുകയായിരുന്നു (1-1).
മല്‍സരം സമനിലയിലായതോടെ പോരാട്ടത്തിന് കൂടുതല്‍ വാശിയേറി. 56ാം മിനിറ്റില്‍ പോര്‍ച്ചുഗലിനു ലീഡ് സമ്മാനിക്കാന്‍ ക്രിസ്റ്റിയാനോയ്ക്ക് അവസരം ലഭിച്ചെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കെ വലയ്ക്ക് പുറത്തേക്ക് അടിച്ചുകളയുകയായിരുന്നു. 64ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് താരം സെഡ്രിക്കിന്റെ ഇടംകാല്‍ ലോങ്‌റേഞ്ചര്‍ ഇടതു പോസ്റ്റിനോട് തൊട്ടിയുരുമ്മിപുറത്തുപോയി.
85ാം മിനിറ്റില്‍ മോട്ടീഞ്ഞോ പോളണ്ട് പ്രതിരോധത്തിനു മുകളിലൂടെ കോരിയിട്ട പന്ത് ക്രിസ്റ്റ്യാനോയ്ക്ക്. ഗോളി മാത്രം മുന്നില്‍നില്‍ക്കെ പന്ത് കണക്ട് ചെയ്യാന്‍ ക്രിസ്റ്റിക്കായില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day