|    Mar 27 Mon, 2017 6:16 pm
FLASH NEWS

യൂറോയ്ക്കു ശേഷം ഡെല്‍ബോസ്‌ക് സ്‌പെയിന്‍ വിടും

Published : 19th May 2016 | Posted By: SMR

മാഡ്രിഡ്: യൂറോ കപ്പിനുശേഷം സ്പാനിഷ് ടീമിന്റെ പരിശീലകസ്ഥാനമൊഴിയുമെന്ന് വിന്‍സെന്റ് ഡെല്‍ബോസ്‌ക് വ്യക്തമാക്കി. നിലവില്‍ യൂറോ കപ്പിനെക്കുറിച്ച് മാത്രമേ താന്‍ ചിന്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
”ടൂര്‍ണമെന്റിനുള്ള ടീം തിരഞ്ഞെടുപ്പ് പ്രയാസമേറിയ കാര്യമാണ്. വിശദമായ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഞാ ന്‍ ടീമിനെ പ്രഖ്യാപിച്ചത്”- ഡെല്‍ബോസ്‌ക് വിശദമാക്കി.
2010ലെ ലോകകപ്പിലും 2012ലെ യൂറോ കപ്പിലും ടീമിനെ കിരീടത്തിലേക്കു നയിച്ചതാണ് അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന നേട്ടങ്ങള്‍. 2013ലെ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ സ്‌പെയിനിനെ റണ്ണറപ്പാക്കാനും ഡെല്‍ബോസ്‌കിനു സാധിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day