|    Mar 26 Sun, 2017 6:45 pm
FLASH NEWS

യൂറോപ ലീഗ്: ഡോട്മുണ്ടിനെ വീഴ്ത്താന്‍ തന്ത്രമൊരുക്കി ക്ലോപ്

Published : 7th April 2016 | Posted By: SMR

ബെര്‍ലിന്‍: ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പിന് ഇന്ന് അഗ്‌നിപരീക്ഷ. യൂറോപ ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടറില്‍ ക്ലോപ് ഇന്ന് ഏറ്റുമുട്ടു ന്നത് തന്റെ മുന്‍ ക്ലബ്ബായ ബൊറൂസ്യ ഡോട്മുണ്ടുമായാണ്. ഡോട്മുണ്ടിന്റെ ഹോംഗ്രൗണ്ടാണ് മല്‍സരവേദി.
ഡോട്മുണ്ടിനെ വീഴ്ത്താന്‍ ക്ലോപ് ഇന്ന് എന്തൊക്കെ തന്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നറിയാന്‍ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍.
മറ്റു ക്വാര്‍ട്ടറുകളില്‍ നിലവിലെ ചാംപ്യന്‍മാരായ സെവിയ്യ നാട്ടുകാരായ അത്‌ലറ്റിക് ബില്‍ബാവോയെയും വിയ്യാറയല്‍ സ്പാര്‍ട്ട പ്രാഹയെയും ഷക്തര്‍ ഡൊണെസ്‌ക് ബ്രാഗയെയും നേരിടും.
ഡോട്മുണ്ടിനെ യൂറോപ്പിലെ മുന്‍നിര ടീമുകളിലൊന്നാക്കി വാര്‍ത്തെടുത്തത് ക്ലോപാണ്. ഏഴു വര്‍ഷം ഡോട്മുണ്ടിനെ പരിശീലിപ്പിച്ച അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് ക്ലബ്ബ് വിടുന്നതായി പ്രഖ്യാപിച്ചത്. രണ്ടു തവണ ഡോട്മുണ്ടിനെ ജര്‍മന്‍ ലീഗില്‍ ജേതാക്കളാക്കിയ ക്ലോപ് 2013ല്‍ ടീമിനെ ചാംപ്യന്‍സ് ലീഗില്‍ റണ്ണറപ്പാക്കുകയും ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക