|    Jan 19 Thu, 2017 8:42 pm
FLASH NEWS

യൂറോപ്യന്‍ യൂനിയന്‍ സ്വീകരിക്കുന്നത് മുന്‍വിധികള്‍ നിറഞ്ഞ നിലപാടെന്ന് ഉര്‍ദുഗാന്‍

Published : 23rd July 2016 | Posted By: sdq

ERDOGAN ON EUഇസ്താംബൂള്‍: പക്ഷപാതപരവും മുന്‍വിധികള്‍ നിറഞ്ഞതുമായ നിലപാടാണ് യൂറോപ്യന്‍ യൂനിയന്‍ സ്വീകരിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അട്ടിമറിശ്രമത്തിനു ശേഷം തുര്‍ക്കി സ്വീകരിച്ച നിയന്ത്രണ നടപടികളെക്കുറിച്ചുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരവിരുദ്ധമായ നിലപാടുകളാണ് യൂറോപ്യന്‍ യൂനിയന്‍ സ്വീകരിക്കുന്നത്. തുര്‍ക്കിയുടെ കാര്യം വരുമ്പോള്‍ അവര്‍ പക്ഷപാതം കാണിക്കുന്നു. ഈ നിലപാട് തന്നെയാവും അവര്‍ തുര്‍ക്കിയോട് ഇനിയും സ്വീകരിക്കുക ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു. അട്ടിമറിശ്രമത്തില്‍ പങ്കാളിയായ ഉദ്യോഗസ്ഥര്‍ക്ക് തുര്‍ക്കി വധശിക്ഷ വിധിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് രാജ്യത്തിന് സംഘടനയില്‍ അംഗത്വം നല്‍കുന്ന കാര്യം പരിഗണിക്കില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 130 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക