|    Dec 12 Tue, 2017 7:57 am
Home   >  Todays Paper  >  page 11  >  

യൂറോപ്യന്‍ പര്യടനം : ഹോക്കി ടീമിന് തുടര്‍ തോല്‍വി

Published : 12th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീമിന്റെ ശാപം മാറുന്നില്ല. ഫോം തിരിച്ചുപിടിക്കാന്‍ കഷ്ടപ്പെടുന്ന പുരുഷ ഹോക്കി ടീം, യൂറോപ്യന്‍ പര്യടനത്തിലെ രണ്ട് മല്‍സരത്തിലും പരാജയപ്പെട്ടു. ബെല്‍ജിയത്തിനെതിരേ നടന്ന ആദ്യ രണ്ട് മല്‍സരങ്ങളിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. ബുധനാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളില്‍ മുട്ടുമടക്കിയ ഇന്ത്യ, കഴിഞ്ഞ ദിവസം 3-1ന് തോല്‍വി അറിഞ്ഞു. 13, 14 തിയ്യതികളില്‍ നെതെര്‍ലന്‍ഡ്‌സുമായാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. ഈ മാസം 16ന് ആസ്ട്രിയയുമായുള്ള മല്‍സരത്തോടെ ഇന്ത്യയുടെ യൂറോപ്യന്‍ പര്യടനം അവസാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക