|    Jan 22 Sun, 2017 1:06 am
FLASH NEWS

യൂറോപ്പ് വീണ്ടും പോരാട്ടച്ചൂടിലേക്ക്

Published : 16th October 2015 | Posted By: RKN

ലണ്ടന്‍: യൂറോകപ്പ്, ലോകകപ്പ് ഫുട്‌ബോള്‍ എന്നിവയുടെ യോഗ്യതാറൗണ്ട് മല്‍സരങ്ങളെത്തുടര്‍ന്ന് ചെറിയ ഇടവേള നേരിട്ട യൂറോപ്പില്‍ ക്ലബ്ബ് തല പോരാട്ടങ്ങള്‍ ഇന്നു പുനരാരംഭിക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ ലീഗ്, ജര്‍മന്‍ ലീഗ് എന്നിവയിലെല്ലാം പ്രമുഖ ടീമുകള്‍ ഇന്ന് പോരിനിറങ്ങുന്നുണ്ട്.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ജേതാക്കളായ ചെല്‍സി ആസ്റ്റന്‍വില്ലയുമായും മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍മൗത്തുമായും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എവര്‍ട്ടനുമായും ലിവര്‍പൂള്‍ ടോട്ടനം ഹോട്‌സ്പറുമായും ആഴ്‌സനല്‍ വാട്‌ഫോര്‍ഡുമായും സതാംപ്റ്റന്‍ ലെസ്റ്റര്‍ സിറ്റിയുമായും വെസ്റ്റ്‌ബ്രോം സണ്ടര്‍ലാന്‍ഡുമായും ക്രിസ്റ്റല്‍ പാലസ് വെസ്റ്റ്ഹാം യുനൈറ്റഡുമാ യും ഏറ്റുമുട്ടും.സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ റയോ വല്ലെക്കാനോയെ യും റയല്‍ മാഡ്രിഡ് ലെവന്റെയെയും സെവിയ്യ ഐബറിനെയും വലന്‍സിയ മാലഗയെയും റയല്‍ ബെറ്റിസ് എസ്പാന്യോളിനെയും നേരിടും.ഇറ്റാലിയന്‍ ലീഗില്‍ എഎസ് റോമ എംപോളിയുമായും എസി മിലാന്‍ ടൊറിനോയുമായും മാറ്റുരയ്ക്കും.

ജര്‍മന്‍ ലീഗില്‍ നിലവിലെ വിജയികളായ ബയേണ്‍ മ്യൂണിക്കിന്റെ എതിരാളികള്‍ വെര്‍ഡര്‍ ബ്രെമനാണ്. മറ്റു കളികളില്‍ ബയേര്‍ ലെവര്‍ക്യുസന്‍ ഹാംബര്‍ഗുമായും ഓഗ്‌സ്ബര്‍ഗ് ഡാംസ്ലാറ്റുമായും ഷാല്‍ക്കെ ഹെര്‍ത്ത ബെര്‍ലിനുമായും വോള്‍ഫ്‌സ്ബര്‍ഗ് ഹോഫെന്‍ഹെയിമുമായും ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാക് ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ടുമായും ഏറ്റുമുട്ടും.ലിവര്‍പൂളില്‍ ഇന്ന് ക്ലോപ് യുഗാരംഭംബൊറൂസ്യ ഡോട്മുണ്ടിനെ ജര്‍മന്‍ ലീഗിലെയും യൂറോപ്പിലെയും ശക്തികളാക്കി വാര്‍ത്തെടുത്ത കോച്ച് യുര്‍ഗന്‍ ക്ലോപ് ഇന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറുകയാണ്. ലിവര്‍പൂളിന്റെ പരിശീലകക്കുപ്പായത്തില്‍ ക്ലോപിന്റെ കന്നി മല്‍സരമാണ് കരുത്തരായ ടോട്ടനത്തിനെതിരേയുള്ളത്. പുതിയ ക്ലബ്ബിനൊപ്പം ആദ്യ മല്‍സരത്തില്‍ തന്നെ ശക്തരായ എതിരാളികളെ ലഭിച്ചതിനാല്‍ സമ്മര്‍ദ്ദത്തോടെയാവും ക്ലോപ് സ്പര്‍സിന്റെ ഗ്രൗണ്ടിലെത്തുക. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട ബ്രെന്‍ഡന്‍ റോജേഴ്‌സിന്റെ പകരക്കാരനായാണ് ക്ലോപ് ലിവര്‍പൂള്‍ കോച്ചായ ത്. ആക്രമണാത്മക ഫുട്‌ബോളിന്റെ വക്താവായ താന്‍ ലിവര്‍പൂളിലും ഇതേ ശൈലി കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു.അതേസമയം, ലീഗിലെ ഒന്നാംസ്ഥാനം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാവും സിറ്റി ഇന്ന് പുതുമുഖങ്ങളായ ബേണ്‍മൗത്തിനെ നേരിടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക