|    Jun 25 Mon, 2018 12:31 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

യൂറോപ്പ് മുസ്‌ലിംഅവകാശങ്ങളെ ഹനിക്കുന്നു: ആംനസ്റ്റി

Published : 20th January 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: ഭീകരതക്കെതിരേയുള്ള പോരാട്ടത്തിന്റെ പേരില്‍ പല യൂറോപ്യന്‍ രാജ്യങ്ങളും നടപ്പാക്കിയ നിയമങ്ങള്‍ മുസ്‌ലിംകള്‍ക്കും അഭയാര്‍ഥികള്‍ക്കുമെതിരേയുള്ള വിവേചനം അടങ്ങിയതും അവരുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍.കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം 14 യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച സുരക്ഷാനടപടികളെ പഠനവിധേയമാക്കിയാണ് സംഘടന ഈ നിഗമനത്തിലെത്തിയത്. സായുധാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പല രാഷ്ട്രങ്ങളും ശക്തമായ നടപടികള്‍ സ്വീകരിച്ചത്.ഫ്രാന്‍സ്, ഹോളണ്ട്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ വരാനിരിക്കുന്ന തിരെഞ്ഞെടുപ്പുകളില്‍ സുരക്ഷ മുഖ്യ വിഷയമായി ഉയര്‍ന്നുവരുന്നതിനും ഇത് കാരണമായിട്ടുണ്ടെന്ന് അല്‍ജസീറ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss