|    Mar 24 Fri, 2017 3:58 pm
FLASH NEWS

യൂറോപ്പില്‍ സമനില കളി

Published : 13th December 2015 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്, ജര്‍മന്‍ ലീഗ് മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇന്നലെ പ്രീമിയര്‍ ലീഗില്‍ നടന്ന മല്‍സരത്തില്‍ എവര്‍ട്ടനെ 1-1ന് നോര്‍വിച്ച് സമനിലയില്‍ പിടിച്ചുകെട്ടിയപ്പോള്‍ കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗില്‍ നടന്ന മല്‍സരത്തില്‍ ഗെറ്റാഫെയും റയല്‍ സോസിഡാഡും ഇതേ സ്‌കോറിന് സമനില കൊണ്ട് തൃപ്തിപ്പെട്ടു.
എന്നാല്‍, ജര്‍മന്‍ ലീഗില്‍ മെയ്ന്‍സും സ്റ്റുട്ട്ഗര്‍ട്ടും ഗോള്‍രഹിതമായി പോയിന്റ് പങ്കുവച്ചു. എവേ മല്‍സരത്തില്‍ റൊമേലു ലുക്കാക്കു (15ാം മിനിറ്റ്) നേടിയ ഗോളില്‍ എവര്‍ട്ടന്‍ കളിയില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍, രണ്ടാംപകുതിയിലെ 47ാം മിനിറ്റില്‍ വേസ്‌ലി ഹുലാഹന്‍ നേടിയ ഗോളില്‍ സ്വന്തം തട്ടകത്തില്‍ നോര്‍വിച്ച് സമനില പിടിക്കുകയായിരുന്നു.
ഹോംഗ്രൗണ്ടില്‍ 46ാം മിനിറ്റില്‍ പാബ്ലോ സറാബിയ ഗെറ്റാഫെയെ മുന്നിലെത്തിച്ചിരുന്നെങ്കിലും 67ാം മിനിറ്റില്‍ ഇമാനോല്‍ അഗിറെട്ട്‌സിലൂടെ സോസിഡാഡ് മല്‍സരത്തില്‍ ഒപ്പത്തിനൊപ്പമെത്തുകയായിരുന്നു.

(Visited 50 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക