|    Mar 27 Mon, 2017 5:56 pm
FLASH NEWS

യൂറോപ്പില്‍ ഇന്നു പട്ടാഭിഷേകം

Published : 10th July 2016 | Posted By: SMR

por-fran

സെയ്ന്റ ഡെനിസ്: യൂറോപ്പിലെ കാല്‍പന്തുല്‍സവത്തിന് കൊടിയിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കഴിഞ്ഞ ഒരു മാസമായി ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ഹരംകൊള്ളിച്ച യൂറോ കപ്പിന് ഇന്നു ഫൈനല്‍ വിസില്‍. യൂറോപ്പിലെ പുതിയ രാജാക്കന്മാരുടെ പട്ടാഭിഷേകം ഇന്നു നടക്കും.
സെയ്ന്റ് ഡെനിസിലെ സ്റ്റെഡ് ഡി ഫ്രാന്‍സില്‍ ഇന്ത്യന്‍ സമയം രാത്രി 12.30ന് വിസില്‍ മുഴങ്ങുമ്പോ ള്‍ ലോകം മുഴുവന്‍ ഒരു പന്തിനു പിറകെയാവും. 90 മിനിറ്റിലോ, 120 മിനിറ്റിലോ, പെനല്‍റ്റി ഷൂട്ടൗട്ടിലോ ഈ പന്ത് നിശ്ചലമാവുമ്പോള്‍ പുതിയ യൂറോപ്യ ന്‍ ചാംപ്യന്‍മാര്‍ ആരെന്നതിന് നമുക്ക് ഉത്തരം ലഭിക്കും. ആതിഥേയരും മുന്‍ ജേതാക്കളുമായ ഫ്രാന്‍സും കന്നിക്കിരീടം തേടിയെത്തിയ മുന്‍ റണ്ണറപ്പായ പോ ര്‍ച്ചുഗലുമാണ് അവസാന അങ്കത്തിനു കച്ചമുറുക്കുന്നത്.
സ്വന്തം കാണികള്‍ക്കു മുന്നില്‍ രണ്ടാം യൂറോപ്യന്‍ കിരീടമെന്ന സ്വപ്‌നം ഇന്നു പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഫ്രാന്‍സ്. 1984, 2000 വര്‍ഷങ്ങളിലായിരുന്നു ഫ്രാന്‍സിന്റെ കിരീടവിജയം.
ഫ്രാന്‍സ് കളിച്ച രണ്ടു യൂറോ ഫൈനലുകളും ഇതു മാത്രമാണ്. ഇതില്‍ 84ലെ കന്നി യൂ റോ കപ്പ് നേട്ടം സ്വന്തം നാട്ടുകാ ര്‍ക്കു മുന്നിലായിരുന്നു.
അതേസമയം, 2004ലെ ഫൈനലില്‍ ഗ്രീസിനോട് തോറ്റതൊഴിച്ചാല്‍ പോര്‍ച്ചുഗല്‍ ഒരിക്കല്‍പ്പോലും യൂറോ ഫൈനലില്‍ കടന്നിട്ടില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day