|    Dec 15 Sat, 2018 3:49 pm
FLASH NEWS
Home   >  Sports  >  Football  >  

യൂറോപ്പിലെ ഗോള്‍വേട്ടക്കാരില്‍ റൊണാള്‍ഡോയെ പിന്തള്ളി സലാഹ് ഒന്നാമത്

Published : 25th April 2018 | Posted By: vishnu vis


ലണ്ടന്‍: ഈ സീസണിലെ യൂറോപ്പിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തള്ളി ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ്. ചാംപ്യന്‍സ് ലീഗ് സെമിയില്‍ റോമയ്‌ക്കെതിരേ ഇരട്ട ഗോളുകള്‍ നേടിയതോടെയാണ് സലാഹ് അഭിമാന നേട്ടം സ്വന്തമാക്കിയത്. നിലവില്‍ 43 ഗോളുകളാണ് സലാഹിന്റെ അക്കൗണ്ടിലുള്ളത്. റയല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 42ഉും ബാഴ്‌സലോണന്‍ താരം ലയണല്‍ മെസ്സിക്ക് 40 ഗോളുകളുമാണുള്ളത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 31 ഗോളുകളാണ് സലാഹ് നേടിയത്. ഈ വര്‍ഷത്തെ പ്രീമിയര്‍ ലീഗിലെ മികച്ച താരത്തിനുള്ള പിഎഫ്എയുടെ പുരസ്‌കാരവും സലാഹിനായിരുന്നു. ഈ സീസണില്‍ റോമയില്‍ നിന്നാണ് സലാഹ് ലിവര്‍പൂളിലേക്കെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss