|    Jun 22 Fri, 2018 8:58 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

യൂറോപിലെ മൂല്യമേറിയ താരം നെയ്മര്‍: സിഐഇഎസ്

Published : 19th January 2017 | Posted By: fsq

 

പാരിസ്: ലോക ഫുട്‌ബോളിലെ ഏറ്റവും മൂല്യമേറിയ കളിക്കക്കാരന്‍ ബാഴ്‌സലോണയുടെ ബ്രസീല്‍ താരം നെയ്മറാണെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായിട്ടുള്ള സി ഐ ഇ എസ് (സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സ്റ്റഡീസ്) ഫുട്‌ബോള്‍ നിരീക്ഷണ അക്കാദമി. ഇവര്‍ നടത്തിയ പുതിയ പഠനത്തില്‍ ലയണല്‍ മെസ്സിയേക്കാളും ക്രിസ്റ്റിയാനോ റൊണാള്‍ഡോയേക്കാളും മൂല്യമുള്ള താരമാണ് നെയ്മര്‍. 216 ദശലക്ഷം പൗണ്ടാണ് നെയ്മറുടെ മൂല്യം.രണ്ടാം സ്ഥാനത്തുള്ള ലയണല്‍ മെസ്സി നെയ്മറേക്കാള്‍ ഏറെ പിന്നിലാണ്. 149 ദശലക്ഷം പൗണ്ട് മാത്രമാണ് മെസിയുടെ മൂല്യം. ബാലണ്‍ദ്യോറും ഫിഫ ലോക ഫുട്‌ബോള്‍ പുരസ്‌കാരവും നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 111 ദശലക്ഷം പൗണ്ടുമായി ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. നൂറ് ദശലക്ഷം പൗണ്ടിന് മുകളില്‍ പത്ത് പേര്‍ മാത്രമേയുള്ളൂ. റയല്‍ മാഡ്രിഡ് താരമായ ഗാരെത് ബെയല്‍ 73..8 ദശലക്ഷം പൗണ്ടുമായി പതിനാലാം സ്ഥാനത്താണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോള്‍ പോഗ്ബയുടെ മൂല്യം 136. 4 ദശലക്ഷം പൗണ്ടാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss