|    Jun 24 Sun, 2018 6:36 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

യൂറോപയില്‍ ഇന്ന് കിരീടപ്പോരാട്ടം

Published : 24th May 2017 | Posted By: fsq

 

സ്‌റ്റോക്ക്‌ഹോം: യൂറോപ്യന്‍ ഫുട്‌ബോളില്‍ പ്രാദേശിക ലീഗുകള്‍ സമാപിച്ചപ്പോഴും ആവേശം കെട്ടടങ്ങുന്നില്ല. ചാംപ്യന്‍സ് ലീഗിന്റെ കരുത്തില്ലെങ്കിലും അതിന്റെ തുടര്‍ച്ചയായ യുവേഫ യൂറോപ ലീഗില്‍ ഇന്ന് ഫൈനല്‍ പോരാട്ടമാണ്. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഡച്ച് ക്ലബ്ബ് അജാക്‌സും തമ്മിലാണ് ഫൈനല്‍ മല്‍സരം. ചാംപ്യന്‍സ് ലീഗ് ലക്ഷ്യമിടുന്ന യുനൈറ്റഡ്, യൂറോപ ലീഗ് കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പ്രീമിയര്‍ ലീഗില്‍ ആദ്യ നാലില്‍ പ്രവേശിക്കാനുള്ള ശ്രമങ്ങള്‍ പരാജയം കണ്ടതിനാല്‍ ഇന്ന് ഏതുവിധേനയും ജയിച്ച് കിരീടം ചൂടി, അടുത്ത ചാംപ്യന്‍സ് ലീഗിലേക്ക് ടിക്കറ്റെടുക്കുക എന്നതാണ് യുനൈറ്റഡിന് മുഖ്യം. അതേസമയം, നെതര്‍ലന്‍ഡ്‌സ് ലീഗില്‍ പൊരുതിഅജാക്‌സിനും കിരീടം തന്നെയാണ് പ്രധാനം. നെതര്‍ലന്‍ഡ്‌സ് ലീഗായ എറെഡിവിസില്‍ ഒറ്റപോയിന്റ് വ്യത്യാസത്തില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന അജാക്‌സിനും അടുത്ത ചാംപ്യന്‍സ് ലീഗ് തന്നെയാണ് ലക്ഷ്യം. സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമില്‍ ഫ്രണ്ട്‌സ് അറീന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയാണ് ഫൈനല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss