|    Oct 21 Sun, 2018 1:46 am
FLASH NEWS

യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: പ്രതിഷേധ മാര്‍ച്ച് നടത്തി

Published : 23rd September 2017 | Posted By: fsq

 

മരട്: യൂബര്‍ ടാക്‌സി െ്രെഡവറായ കുമ്പളം സ്വദേശി ഷഫീക്കിനെ യുവതികള്‍ മര്‍ദ്ദിച്ചവശനാക്കിയതില്‍ മരട് പോലിസ് എടുത്ത നിലപാടില്‍ പ്രതിഷേധിച്ചു കുമ്പളം നിവാസികള്‍ മരട് പോലിസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തി.കഴിഞ്ഞ ദിവസം വൈറ്റില ജംഗ്ഷനു സമീപം മൂന്നു യുവതികള്‍ ചേര്‍ന്ന് ഷെയര്‍ ടാക്‌സി െ്രെഡവറായ ഷഫീക്കിനെ ഉടുവസ്ത്രം വലിച്ചു കീറി ക്രൂരമായി മര്‍ദ്ദിക്കുകയും, മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷഫീക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതികളെ മരട് പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. വധശ്രമത്തിന് വരെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു റിമാന്‍ഡ് ചെയ്യേണ്ട പ്രതികളെ വിട്ടയച്ചതില്‍ പ്രതിഷേധിച്ചാണ് ഫെഫീക്കിന്റെ അയല്‍വാസികളായ നാട്ടുകാര്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച  മാര്‍ച്ച് മരട് ഹൈസ്‌കൂളിനു മുന്‍പില്‍ ബാരിക്കേടുകള്‍ തീര്‍ത്ത് പോലിസ് തടഞ്ഞു. തുടര്‍ന്നു നടന്ന സമരം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജോളി പവ്വത്തില്‍ അധ്യക്ഷത വഹിച്ചു. ഷെറിന്‍ വര്‍ഗ്ഗീസ്, പി ബി സതീശന്‍  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss