|    Aug 23 Wed, 2017 1:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യൂബര്‍ ടാക്‌സി ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി

Published : 22nd June 2017 | Posted By: fsq

 

തിരുവനന്തപുരം: കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയോട് യൂബര്‍ ടാക്‌സി ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. കഴിഞ്ഞ 13ന് രാത്രി എട്ടോടെ ആക്കുളത്തിനടുത്താണ് സംഭവം. ഇതുസംബന്ധിച്ച് ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി യുവതിയുടെ പേരില്‍ കഴക്കൂട്ടം സൈബര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ടെക്‌നോപാര്‍ക്കില്‍ നിന്ന് രാത്രി 7.30ഓടെ ഇറങ്ങിയ ജീവനക്കാരി താമസസ്ഥലത്തേക്ക് യൂബര്‍ ടാക്‌സി വിളിച്ചു. ആക്കുളം ഭാഗത്തെത്തിയപ്പോള്‍ ഡ്രൈവര്‍ യുവതിയുടെ കാല്‍പാദത്തില്‍ കടന്നുപിടിച്ചു. യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് കാര്‍ പെട്രോള്‍ പമ്പിനടുത്തേക്ക് മാറ്റി നിര്‍ത്തുകയും യുവതി ഇറങ്ങുകയും ചെയ്തു. ഡ്രൈവര്‍ ക്ഷമ ചോദിച്ച് മടങ്ങിയെന്നും പരാതിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക