|    Feb 18 Sun, 2018 5:08 am
FLASH NEWS
Home   >  Todays Paper  >  page 10  >  

യൂനിവേഴ്‌സിറ്റിയുടെ അധിക യോഗ്യതാ നിയമം റദ്ദാക്കി

Published : 9th January 2017 | Posted By: fsq

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ എയ്ഡഡ് കോളജുകളിലെ അധ്യാപക നിയമനത്തിന് അധിക യോഗ്യതയ്ക്ക് മാര്‍ക്ക് നല്‍കുന്ന സര്‍വകലാശാലാ നിയമം കോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇല്ലാതായി. തൃശൂര്‍ ജില്ലയിലെ എയ്ഡഡ് കോളജ് അധ്യാപികയ്ക്ക് 2011ല്‍ നിയമനം ലഭിച്ചിരുന്നുവെങ്കിലും നിയമനാംഗീകാരം നല്‍കിയിരുന്നില്ല.  സര്‍വകലാശാലയുടെ നടപടിക്കെതിരേ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി. പിജിക്ക് 55 ശതമാനം മാര്‍ക്ക്, നെറ്റ്, പ്രായപരിധി എന്നിവ പരിഗണിച്ചാല്‍ മതിയെന്നും മറ്റു കാര്യങ്ങള്‍ ഇല്ലാതെ തന്നെ ഇവര്‍ക്ക് നിയമനാംഗീകാരം നല്‍കണമെന്നുമാണ് കോടതി വിധി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss