|    Nov 18 Sat, 2017 4:31 am
Home   >  Kerala   >  

യൂനിറ്റ് പ്രസിഡന്റിനെ പിരിച്ചു വിട്ടു; അടൂര്‍ മരിയ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തില്‍

Published : 9th August 2017 | Posted By: shadina sdna

അടൂര്‍: നഴ്‌സ് അസോസിയേഷന്‍ യൂനിറ്റ് പ്രസിഡന്റിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് അടൂര്‍ മരിയ ആശുപത്രിയിലെ നഴ്‌സുമാര്‍ കൂട്ടത്തോടെ സമരത്തില്‍. നഴ്‌സ് രശ്മിയെ പിരിച്ചുവിട്ടതാണ് സമരത്തിലേക്ക് നയിച്ചത്. ഒരാഴ്ച മുമ്പ് നഴ്‌സ് അസോസിയേഷന്‍ യൂനിറ്റ് മരിയ ആശുപത്രിയില്‍ രൂപീകരിച്ചിരുന്നു. ഇതിന്റെ യൂനിറ്റ് പ്രസിഡന്റാണ് രശ്മി. യൂനിറ്റ് രൂപീകരിച്ചതാണ് പിരിച്ചുവിടലിന് കാരണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ആറുമാസമായി രശ്മി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ഇവിടെ പന്ത്രണ്ടോളം നഴ്‌സുമാരെ ആറു മാസത്തേക്ക് താല്കാലികമായി എടിത്തിട്ടുണ്ടെന്നും ഇവരെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാമെന്ന് കരാറില്‍  രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍  ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഇത്തരം വ്യവസ്ഥകള്‍ ഒന്നും പറഞ്ഞിരുന്നില്ലെന്നും ഇങ്ങനെ കാലാവധി വച്ച് നഴ്‌സുമാരെ ജോലിയില്‍ എടുക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും അസോസിയേഷന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് ഒരു പേപ്പറില്‍ ഒപ്പുവയ്പ്പിച്ചിരുന്നുവെന്നും ഇത് വായിച്ചു നോക്കാന്‍ പോലും അനുവദിച്ചില്ലെന്നും നഴ്‌സുമാര്‍ പറഞ്ഞു. ഇവിടെ ജോലി ചെയ്യുന്നവരില്‍ പലര്‍ക്കും നാലായിരം രൂപാ മുതല്‍ പന്ത്രണ്ടായിരം രൂപ വരെയാണ് ശമ്പളം  നല്‍കുന്നതെന്നും ഇതില്‍ 12000 രൂപ ശബളം ലഭിക്കുന്നത് പത്ത് വര്‍ഷത്തിനു മുകളില്‍ ജോലി ചെയ്യുന്നവര്‍ക്കുമാണ്. ഈയിടെ നടന്ന നഴ്‌സുമാരുടെ സമരത്തെതെ തുടര്‍ന്ന് മിനിമം വേതനം 20000 രൂപയായി സര്‍ക്കാര്‍നിശ്ചയിച്ചിരുന്നെങ്കിലും ആശുപത്രി മാനേജ്‌മെന്റ് ഇത് അംഗീകരിച്ചിട്ടില്ല. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജിതിന്‍ തോമസ്, വൈസ് പ്രസിഡന്റ് ഗോപിക സുജിത്ത്, ജില്ലാ കമ്മറ്റിയംഗം തോമസ് കെ മാത്യു പറഞ്ഞു. സമരക്കാരുമായും ആശുപത്രി മാനേജുമെന്റുമായും അടൂര്‍ അസി. ലേബര്‍ ഓഫിസര്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല.  ആശുപത്രിയിലെ എല്ലാ നഴ്‌സുമാരും സമരത്തിലേക്കന്ന് കാണിച്ച് അസോസിയേഷന്‍ ആശുപത്രി മാനേജ്‌മെമെന്റിന് നോട്ടീസ് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക