|    Jan 16 Mon, 2017 8:31 pm
FLASH NEWS

യൂനിറ്റി മാര്‍ച്ച് ആവേശമായി

Published : 18th February 2016 | Posted By: SMR

കോഴിക്കോട്: മാത്തോട്ടത്ത് ചരിത്രം തീര്‍ത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ മാര്‍ച്ച് ആവേശമായി. നക്ഷത്രാങ്കിത ശുഭ്ര രക്ത ഹരിത പതാക വഹിച്ച് അണിതെറ്റാത്ത കാല്‍വയ്പുകളുമായി യൂനിറ്റി മാര്‍ച്ച് ചരിത്രത്തിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. അധസ്ഥിത പിന്നാക്ക ന്യൂനപക്ഷത്തിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഒപ്പം തങ്ങളുണ്ടാവുമെന്ന് വിളിച്ചറിയിക്കുന്നതായിരുന്നു ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ചും ബഹുജന റാലിയും.
സമ്മേളന നഗരിയില്‍ രാവിലെ 9.—30ന് ജില്ലാകമ്മിറ്റി അംഗം സഹീര്‍ ഫറോക്ക് പതാക ഉയര്‍ത്തിയതോടെ പോപുലര്‍ ഫ്രണ്ട് ഡേ ആഘോഷങ്ങള്‍ക്ക് തുടക്കമായി. മധുരവിതരണം നടത്തിയും യൂനിറ്റി മാര്‍ച്ചിന് പൊതുജനങ്ങളെ ക്ഷണിച്ചും പ്രവര്‍ത്തകരും കുടുംബങ്ങളും ആഘോഷത്തില്‍ ഭാഗവാക്കായി.
വൈകീട്ട് 4.—45ന് നടുവട്ടത്തു നിന്നാരംഭിച്ച യൂനിറ്റി മാര്‍ച്ച് മാത്തോട്ടത്തെ ശഹീദ് കുഞ്ഞാലി മരക്കാര്‍ നഗറില്‍ സമാപിച്ചു. ബാന്റ് വാദ്യങ്ങള്‍ക്കൊപ്പം അണിതെറ്റാതെ ചുവടുവച്ച് ഇരുന്നൂറ്റമ്പതോളം കാഡറ്റുകളും അഭിവാദ്യമര്‍പ്പിച്ച് ആയിരക്കണക്കിന് പ്രവര്‍ത്തകരും മാര്‍ച്ചില്‍ അണിനിരന്നു. ഏറ്റവും മുന്നില്‍ പോപുലര്‍ ഫ്രണ്ടിന്റെ പതാകയ്ക്കു പിന്നിലായി ജില്ലാ കമാന്‍ഡര്‍ പി നിസാര്‍ അഹമ്മദ് നിലകൊണ്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക