|    Aug 21 Mon, 2017 3:38 pm
FLASH NEWS

യൂനിയന്‍ തിരഞ്ഞെടുപ്പ് : യുയുസി സീറ്റില്‍ എസ്എഫ്‌ഐ, കെഎസ്‌യു നോമിനേഷനുകള്‍ തള്ളി

Published : 5th August 2017 | Posted By: fsq

 

കല്‍പ്പറ്റ: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഐഎച്ച്ആര്‍ഡി മോഡല്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സീറ്റിലേക്കു എസ്എഫ്‌ഐയും കെഎസ്‌യുവും നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ വരണാധികാരി തള്ളി. എഐഎസ്എഫ് ജില്ലാ പ്രസിഡന്റുമായ ഇ അഭിജിത്തിന്റെ പത്രിക മാത്രമാണ് അംഗീകരിച്ചത്. എസ്എഫ്‌ഐയുടെ എന്‍ എസ് എബിന്‍, രാഹുല്‍ രമേശ്, കെ ശരത്, കെഎസ്‌യുവിലെ പി അജ്മല്‍ എന്നിവര്‍ സമര്‍പ്പിച്ച പത്രികകളാണ് തള്ളിയത്.  ആവശ്യമായ ഇടങ്ങളിലെല്ലാം ഒപ്പു പതിക്കാത്തതും  തീയതി എഴുതാത്തതുമാണ് പത്രികകള്‍ തള്ളാന്‍ കാരണമായത്. പത്രികകള്‍ തള്ളിയതിനെതിരെ രംഗത്തുവന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഒന്നര മണിക്കൂറോളം കോളേജ് ഓഫിസ് ഉപരോധിച്ചു. പുതിയ പത്രികകള്‍ സ്വീകരിക്കുകയോ പഴയതില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ അനുവദിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. വിഷയം ചര്‍ച്ചചെയ്യാന്‍ ഇന്ന് രാവിലെ 10ന് സര്‍വകക്ഷി യോഗം വിളിക്കാമെന്ന് വരണാധികാരി ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ്  സമരം  അവസാനിപ്പിച്ചത്. 10നാണ് കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുളള കോളജുകളില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ്. വ്യാഴാഴ്ചയായിരുന്നു നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. മറ്റു സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളിയ സാഹചര്യത്തില്‍ എഐഎസ്എഫ് പ്രതിനിധി സാങ്കേതികമായി വിജയിച്ചു. ഇത് എഐഎസ്എഫ് ക്യാമ്പില്‍ ആഹഌദത്തിനു കാരണമായി. ജില്ലയിലെ മിക്ക കോളജുകളിലും മുന്നണിയായി മത്സരിക്കാനുള്ള എഐഎസ്എഫ് നിര്‍ദേശം എസ്എഫ്‌ഐ തള്ളിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക