|    Jan 22 Sun, 2017 5:47 pm
FLASH NEWS

യൂനിഫോമിന് പുറമെ കോട്ട് നിര്‍ബന്ധമെന്ന്; പ്രതിഷേധവുമായി രക്ഷിതാക്കള്‍

Published : 27th August 2016 | Posted By: SMR

പീരുമേട്: യൂനിഫോമിനൊപ്പം ഉപയോഗിക്കാന്‍ കോട്ട് നിര്‍ബന്ധമാക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ തീരുമാനം വിവാദമാകുന്നു.പീരുമേട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ ,പ്ലസ് ടു, വിദ്യാര്‍ഥികള്‍ക്കാണ് യൂനിഫോമിന്റെ ഭാഗമായി കോട്ട് നിര്‍ബന്ധമാക്കിയത്.
പരാതിയുമായി ഒരു വിഭാഗം രക്ഷകര്‍ത്താക്കള്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, വിദ്യാര്‍ഥികളുടെ ഭാവിയെ ഭയന്ന് ഇവര്‍ രേഖാ മൂലം പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.കോട്ടിന്റെ പേരില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികളില്‍ നിന്നും വന്‍ തുക പിരിക്കുന്നതായും പരാതിയുണ്ട്.
സ്‌കൂളില്‍ പഠിക്കുന്ന  പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും ഇനി 120ല്‍ താഴെ ദിവസങ്ങള്‍ മാത്രമാണ് അധ്യയനമുള്ളത്. ഇത്രയും ദിവസങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രം ഉപയോഗിക്കാന്‍ ആയിരത്തി അഞ്ഞൂറു രൂപയോളം വിലയുള്ള കോട്ടാണ് വാങ്ങേണ്ടി വരുന്നത്. ഇതില്‍ വിസമ്മതം അറിയിച്ച രക്ഷകര്‍ത്താക്കള്‍ക്ക് യൂനിഫോം കൃത്യമായി ധരിക്കാത്ത കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കുമെന്ന മറുപടിയാണ് സ്‌കൂള്‍ അധികൃതരില്‍ നിന്നും ലഭിച്ചത്.
തോട്ടം തൊഴിലാളികളുടെയും ഇടത്തരം സാമ്പത്തികമുള്ളവരുടെയും കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്.
സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.ഇതിനെ തുടര്‍ന്ന് സംഭവം ചര്‍ച്ച ചെയ്യുന്നതിനായി പിടിഎ എക്‌സിക്യൂട്ടിവ് കഴിഞ്ഞ ദിവസം കൂടിയിരുന്നു. സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ യൂണിഫോമിനൊപ്പം കോട്ട് നിശ്ചയിച്ചിട്ടില്ലായിരുന്നു.
അടുത്തു പ്രവര്‍ത്തിക്കുന്ന മറ്റൊരു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ യൂണിഫോമിനൊപ്പം കോട്ട് ഉള്‍പ്പെടുത്തിയതാണ് ഈ സ്‌കൂളിലും കോട്ട് നിര്‍ബന്ധമാക്കിയതിനു പിന്നിലെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കും അധികൃതര്‍ക്കും പരാതി നല്‍കാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം രക്ഷകര്‍ത്താക്കള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക