|    Oct 17 Wed, 2018 12:59 am
FLASH NEWS

യൂനിഫോം വിതരണത്തില്‍ അപാകതയെന്ന്; എംഎസ്എഫ് ഐടിഡിപി ഓഫിസറെ ഉപരോധിച്ചു

Published : 26th September 2017 | Posted By: fsq

 

കല്‍പ്പറ്റ: അധ്യയന വര്‍ഷം ആരംഭിച്ചിട്ടും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കേണ്ട  യൂനിഫോം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐടിഡിപി പ്രോജക്ട് ഓഫിസറെ ഉപരോധിച്ചു. അധ്യായന വര്‍ഷാരംഭത്തില്‍ സൗജന്യമായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട യൂനിഫോമാണ് നാലു മാസമായിട്ടും വിതരണം ചെയ്യാത്തത്. മുന്‍വര്‍ഷങ്ങളില്‍ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ വിതരണം ചെയ്തിരുന്ന യൂനിഫോം ഇതുവരെ വിതരണം ചെയ്യാന്‍ കഴിയാത്തത് പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികളോടുള്ള അവഗണനയും സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും എംഎസ്എഫ് ആരോപിച്ചു. സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ്. ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം വിപിസി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഹഫീസലി എം പി, ജില്ലാ ട്രഷറര്‍ അസീസ് വെള്ളമുണ്ട, ഷംസീര്‍ മൂപ്പൈനാട്, ജവാദ് വൈത്തിരി. ഫായിസ് മൂപ്പൈനാട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സമരത്തിന് അഷ്‌കര്‍ പടയന്‍, ഷക്കീര്‍ പടിഞ്ഞാറത്തറ, മുത്തലിബ് ദ്വാരകനേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss