|    Jul 23 Mon, 2018 7:53 am
Home   >  National   >  

യൂനിഫോം ധരിച്ചു വരാത്തതിന്റെ പേരില്‍ 11കാരിയെ ആണ്‍കുട്ടികളുടെ ടോയ്‌ലറ്റില്‍ നിര്‍ത്തിച്ചു

Published : 11th September 2017 | Posted By: shadina sdna


ഹൈദരാബാദ്: യൂനിഫോം ധരിക്കാതെ സ്‌കൂളില്‍ എത്തിയതിന് 11കാരിയെ അധ്യാപകര്‍ നിര്‍ബന്ധിച്ച് ആണ്‍കുട്ടികളുടെ ടോയ്‌ലറ്റില്‍ നിര്‍ത്തിച്ചു. ഹൈദരബാദിലെ രാമചന്ദ്ര പുരത്തെ റാവൂസ് ഹൈസ്‌കൂളിലാണ് സംഭവം. സംഭവത്തിന്റെ ആഘാതത്തില്‍ കുട്ടി സ്‌കൂളില്‍ പോവാന്‍ ഭയക്കുന്നതായും രക്ഷിതാക്കള്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ വീഡിയോ രക്ഷിതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അലക്കിയതിനു ശേഷം ഉണങ്ങാത്തതിനാലാണ് പെണ്‍കുട്ടി യൂനിഫോമിനു പകരം സാധാരണ വസ്ത്രം ധരിച്ച് സ്‌കൂളിലെത്തിയത്. ഇക്കാര്യം രക്ഷിതാക്കള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി യൂനിഫോം ധരിക്കാതെ സ്‌കൂളിലെത്തിയത് ശ്രദ്ധയില്‍പെട്ട പിടി ടീച്ചര്‍ ഡയറി കാണാന്‍ പോലും തയ്യാറാവാതെ കുട്ടിയെ ശിക്ഷയെന്ന നിലയില്‍ ആണ്‍കുട്ടികളുടെ ടോയ്‌ലറ്റില്‍ അയക്കുകയായിരുന്നു. അധ്യാപികക്കെതിരേ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss