|    Oct 15 Mon, 2018 8:16 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

യൂനിഫോം ധരിച്ചില്ല : അഞ്ചാം ക്ലാസുകാരിയെ ആണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിര്‍ത്തി

Published : 12th September 2017 | Posted By: fsq

 

ഹൈദരാബാദ്:  സ്‌കൂളില്‍ യൂനിഫോം ധരിക്കാതെയെത്തിയ പതിനൊന്നുകാരിയെ ആണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ നിര്‍ത്തി അധ്യാപകരുടെ ശിക്ഷ. ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിലാണു സംഭവം.കുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. രാവിലെ ക്ലാസ് മുറിയിലേക്കു പോവുമ്പോള്‍ പിടി ടീച്ചര്‍ കുട്ടിയെ പിടിച്ചുനിര്‍ത്തി. യൂനിഫോം എവിടെയെന്നു തിരക്കി. യൂനിഫോം ഇടാത്തതു കാരണം നേരത്തെ അമ്മ ഡയറിയില്‍ കുറിച്ചിരുന്നതായി കുട്ടി വ്യക്തമാക്കി. ഇതിനിടെ രണ്ടുമൂന്നു ടീച്ചര്‍മാര്‍ കൂടി അവിടെയെത്തി. ടീച്ചര്‍മാരുടെ ആക്രോശത്തിന് മറുപടി പറയാതായപ്പോള്‍ ആണ്‍കുട്ടികളുടെ മൂത്രപ്പുരയിലേക്ക്  തള്ളിക്കയറ്റി. അവിടെ നില്‍ക്കാന്‍ പറഞ്ഞു. അഞ്ചു മിനിറ്റ് മൂത്രപ്പുരയില്‍ നിര്‍ത്തിയതായും സംഭവത്തെ കുറിച്ച് കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീടെത്തിയ സാമൂഹ്യപാഠം അധ്യാപികക്ക് ഡയറി കാണിച്ചു കൊടുത്തു. യൂനിഫോം അലക്കിയിട്ടത് ഉണങ്ങാത്തതിനാല്‍ മകള്‍ ഇന്നു സാധാരണ വേഷമായിരിക്കും ധരിക്കുകയെന്ന് അമ്മ ഡയറിയില്‍ എഴുതിയിരുന്നു. ഇതോടെയാണ് തിരികെ ക്ലാസില്‍ പോവാന്‍ നിര്‍ദേശിച്ചതായി കുട്ടി പറഞ്ഞതായി പിതാവ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ഭയപ്പെട്ട പെണ്‍കുട്ടി, താനിനി സ്‌കൂളിലേക്കു പോവുന്നില്ലെന്ന നിലപാടിലാണെന്നും പിതാവ് പറയുന്നു.സംഭവത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ വിദ്യഭ്യാസ ഓഫിസറോട് തെലങ്കാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അധ്യാപകരുടെ നടപടിയില്‍  ഐടി മന്ത്രി കെ ടി രാമറാവു  അപലപിച്ചു. സംഭവം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss