|    Sep 26 Tue, 2017 1:51 am
FLASH NEWS

യൂത്ത് ലീഗ് നേതാവിന്റെ മൊബൈല്‍ കവര്‍ന്ന് വിവരങ്ങള്‍ ചോര്‍ത്തിയതായി പരാതി

Published : 29th July 2016 | Posted By: SMR

അഴിയൂര്‍: യൂത്ത് ലീഗ് നേതാവിന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി വിവരങ്ങള്‍ ചോ ര്‍ത്തിയതായി പരാതി. മുസ്‌ലിം യൂത്ത് ലീഗ് മുന്‍ അഴിയൂര്‍ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി സാഹിര്‍ മണിയോത്തിന്റെ മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം പള്ളിയില്‍ നിന്നും കവര്‍ന്നെടുത്ത് മെമ്മറി കാര്‍ഡില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയതായാണ് പോലിസില്‍ പരാതിപ്പെട്ടിരിക്കുന്നത്. അഞ്ചാം പീടിക മഹല്ല് കമ്മിറ്റി ജനറല്‍ ബോഡിയുമായി ബന്ധപ്പെട്ട വിദ്വേഷമാണ് സംഭവത്തിന്റെ പിന്നിലെന്നാണ് വിവരം. ഔദ്യോഗിക വിഭാഗത്തിനെതിരേ പ്രവര്‍ത്തിക്കുന്നവരോടൊന്നിച്ച് സാഹിറിനും, യൂത്ത് ലീഗിലെ ഒരു വിഭാഗത്തിനെതിരെയും മറു വിഭാഗം രംഗത്ത് വന്നിരുന്നു.
ഇവര്‍ക്ക് നേരെ കൈയേറ്റ ശ്രമങ്ങള്‍ വരെ നടന്നിട്ടുണ്ട്. ഔദ്യോഗിക വിഭാഗമെന്ന് അവകാശവാദമുന്നയിക്കുന്ന ഒരു വിഭാഗമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് വിവരം. ഇതേ സംഘം തന്നെയാണ് ഫോണ്‍ കവര്‍ന്ന് വിവരങ്ങള്‍ ചോര്‍ത്തിയത്. ഹാജിയാര്‍ പള്ളിയില്‍ മയ്യിത്ത് ഖബറടക്കം ചെയ്യുന്നതിനിടെ പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മറ്റൊരാളുടെ ഏല്‍പ്പിച്ചിരുന്നു. ഈ സമയത്താണ് ഡ്രൈവറും സ്ഥാപന ഉടമയുമായ യൂത്ത് ലീഗ് ഭാരവാഹി തന്ത്രപൂര്‍വ്വം മൊബൈല്‍ കൈക്കലാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളും നിലവിലെ യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹിയും കല്ലാമലയിലെ കെഎംസിസി പ്രവര്‍ത്തകനും ചേര്‍ന്നാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും സംശയമുയര്‍ന്നിട്ടുണ്ട്. കെഎംസി സി പ്രവര്‍ത്തകനാണ് സാഹിറിന് ഫോണ്‍ തിരികെ നല്‍കിയത്. സാഹിറിന്റെ ഫോണിലെ ഓഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചപ്പോഴാണ് ചതി സാഹിറിന് മനസിലായത്. നിരവധി ഫോട്ടോയും, വിവരങ്ങളും ചോര്‍ത്തിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. ഐ ടി ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സൈബര്‍ സെല്ല് മുഖാന്തിരം വിവരങ്ങള്‍ ശേഖരിക്കാനാണ് പോലിസ് തീരുമാനിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ തന്നെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക