|    Dec 17 Mon, 2018 7:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യൂത്ത് ലീഗ് നേതാക്കള്‍ വാങ്ങിയ പണം തിരികെ നല്‍കണമെന്ന് ഐഎന്‍എല്‍

Published : 30th November 2018 | Posted By: kasim kzm

കോഴിക്കോട്: കോഫെപോസ കേസില്‍ നിന്ന് രക്ഷപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് കൊടുവള്ളി സ്വദേശിയില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയ 50 ലക്ഷം രൂപ യൂത്ത് ലീഗ് നേതാക്കള്‍ തിരികെ കൊടുക്കണമെന്ന് ഐഎന്‍എല്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തി ല്‍ ആവശ്യപ്പെട്ടു.
അന്നത്തെ ആഭ്യന്തരമന്ത്രിയെ സ്വാധീനിച്ച് കേസ് പിന്‍വലിക്കാന്‍ സഹായിക്കാമെന്ന ഉറപ്പിന്‍മേല്‍ പണം കൈമാറിയെന്ന കൊടുവള്ളി സ്വദേശിയും കേസിലെ പ്രതിയുടെ പിതാവുമായ എം പി സി നാസറിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. ഇതോടെ യൂത്ത് ലീഗ്, ലീഗ് നേതാക്കള്‍ ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായെന്നു വ്യക്തമായിരിക്കുന്നു. ഇക്കാര്യം എന്‍ഐഎ പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കണം. കുറ്റാരോപിതരായ വ്യക്തികളെ മുന്‍നിര്‍ത്തി രാഷ്ട്രീയജാഥ നടത്തുന്ന യൂത്ത് ലീഗ് നേതാക്കള്‍ ജാഥ നിര്‍ത്തിവച്ച് അന്വേഷണത്തിനും നിയമനടപടിക്കും വിധേയരാവണം.
പണം കൈമാറിയത് ചന്ദ്രിക പത്രത്തിന്റെ ഓഫിസില്‍ വച്ചാണെന്നതിനാല്‍ രജിസ്‌ട്രേഷന്‍ സമയത്തു നല്‍കിയ സത്യവാങ്മൂലത്തിന്റെ ലംഘനമാണു നടന്നിരിക്കുന്നത്. ഇതും അന്വേഷണത്തിനു വിധേയമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സി പി നാസര്‍ കോയ തങ്ങള്‍, സെക്രട്ടേറിയറ്റ് അംഗം എന്‍ കെ അബ്ദുല്‍ അസീസ്, ബഷീര്‍ ബഡേരി, ഷര്‍മ്മദ് ഖാന്‍ സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss