|    Sep 19 Wed, 2018 3:02 am
FLASH NEWS

യൂത്ത് ലീഗ് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി

Published : 19th January 2017 | Posted By: fsq

 

കാക്കനാട്: റേഷന്‍, ക്ഷേമ പെ ന്‍ഷന്‍ വിതരണത്തിലെ അട്ടിമറിയില്‍ പ്രതിഷേധിച്ച് മുസ്്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കലക്്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ സിവില്‍ സ്‌റ്റേഷന് കിഴക്കേ കവാടത്തില്‍ ഇന്ത്യന്‍ കോഫി ഹൗസിന് സമീപം പൊലിസ് ബാരികേഡ് ഉയര്‍ത്തി തടയുകയായിരുന്നു. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. ദലിതരോടും ന്യൂനപക്ഷങ്ങളോടും മുസ്്‌ലിം സമൂഹത്തോടും ഒരു നീതിയും ബിജെപി നേതാക്കളോട് മറ്റൊരു നീതിയുമാണ് പോലിസ് നടത്തുന്നത്. കേരളത്തിലെ പോലിസിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ബി ജെപിയുടെ അജണ്ടയാണ് നടപ്പാക്കുന്നതെന്നും എംഎല്‍എ ഷംസുദ്ദീന്‍ പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം പ്രകടനക്കാര്‍ പൊലിസിന് നേരെ മുദ്രവാക്യം മുഴക്കി തിരിയുകയായിരുന്നു. അക്രമാസക്തമായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലിസ് ജലപീരങ്കി ഉപയോഗിച്ചു. ഉപരോധം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്ന എംഎല്‍എയുടെ ദേഹത്തും ജലപീരങ്കിയില്‍ വെള്ളം വീണു. പ്രതിഷേധക്കാര്‍ ബാരികേട് മറിച്ചിട്ടതോടെയാണ് പൊലിസ് ജലപീരങ്കി ഉപയാഗിച്ചത്. പിന്നില്‍ നിന്ന് പ്രവര്‍ത്തകരല്ലാത്തവരാണ് കല്ലെറിഞ്ഞതെന്ന് നേതാക്കള്‍ പറഞ്ഞു. മാര്‍ഗതടസ്സം സൃഷ്ടിച്ചതിനും അക്രമം കാണിച്ചതിനും യൂത്ത് ലീഗ് ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സിയാദ് ഇടുക്കി, മുസ്്‌ലിംലീഗ് ജില്ലാ  പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍, എസ്ടിയു സംസ്ഥാന സെക്രട്ടറി പി എം യൂസഫ്, ഷിബുമീരാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് വി ഇ അ ബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി കെ എ മുഹമ്മദ് ആസിഫ് സംസാരിച്ചു. ഭാരവാഹികളായ എം എ സെയ്ത് മുഹമ്മദ്, എന്‍ കെ അസ്‌ലം, പി എ സെലീം, കെ പി ജലീല്‍, അബ്ബാസ് പട്ടിമറ്റം, പി എം നാദിര്‍ഷ, പി എ ഷിഹാബ്, കെ എ ഷുഹൈബ്, റഷീദ് ആനച്ചാല്‍, കെബീര്‍ നത്തേക്കാട്, പി എം മാഹിന്‍കുട്ടി, കെ എ നിയാസ്, യു കെ റഫീഖ്, ലത്തീഫ് തമ്മനം നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss