|    Nov 25 Sat, 2017 11:03 am
FLASH NEWS

യൂത്ത് ലീഗ് അടുപ്പ് സമരം ഇന്ന്‌

Published : 2nd August 2017 | Posted By: fsq

 

കോഴിക്കോട്: പാചക വാതക സബ്‌സിഡി എടുത്ത് കളയാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തിന് ശേഷം സാധാരണക്കാരന്റെ തലക്കേറ്റ രണ്ടാമത്തെ അടിയാണ് ഈ തീരുമാനം. കോര്‍പറേറ്റുകളുടെയും കുത്തക മുതലാളിമാരുടെയും കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍ സാധാരണക്കാരന്റെ എല്ലാ ആനുകൂല്യവും ഇല്ലാതാക്കുന്ന നിലപാടാണ് ബിജെപി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. അധികാരത്തിലേറിയാല്‍ സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം വീതം സാധാരണക്കാരന്റെ അക്കൗണ്ടില്‍ എത്തിക്കുമെന്ന് വാഗ്ദാനം നല്‍കിയ നരേന്ദ്ര മോദി സാധാരണക്കാരന്റെ കീശയിലെ അവസാനത്തെ നാണയവും പിടിച്ചെടുക്കുന്ന നിലപാടുമായാണ് മുന്നോട്ട് പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പാവപ്പെട്ടവന്റെ നട്ടെല്ലൊടിക്കുന്നതാണ്. പാചക വാതക സബ്‌സിഡി ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലങ്ങളില്‍ ഇന്ന് യൂത്ത് ലീഗ് അടുപ്പ് സമരം സംഘടിപ്പിക്കും. സമരം വന്‍ വിജയമാക്കാന്‍ സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ ഫിറോസും അഭ്യര്‍ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക