|    Aug 18 Sat, 2018 12:15 am
FLASH NEWS

യൂത്ത് ഫുട്‌ബോള്‍ : ഗുരുവായൂരപ്പന്‍ കോളജിനും ഓര്‍ഫനേജ് കോ ളജിനും വിജയം

Published : 23rd September 2017 | Posted By: fsq

 

കോഴിക്കോട്: റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്—സ് ഫുട്—ബോള്‍ ടൂര്‍ണമെന്റിലെ കോളജ് ബോയ്‌സ് വിഭാഗം യോഗ്യത മല്‍സരങ്ങളില്‍ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിനും മുക്കം മുഹമ്മദ് അബ്ദുറഹ്മാന്‍ മെമ്മോറിയല്‍ ഓര്‍ഫനേജ് കോളജിനും വിജയം. ദേവഗിരി സെന്റ് ജോസഫ് കോളജ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളജിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഓര്‍ഫനേജ് കോളജ് തോല്‍പിച്ചത്. 29ാം മിനുറ്റില്‍ അബ്ദുല്‍ ജിഫ്ഷാനാണ് വിജയികള്‍ക്കായി വല കുലുക്കിയത്. ജിഫ്ഷാനാണ് കളിയിലെ താരം. മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്കാണ് ഗുരുവായൂരപ്പന്‍ കോളജ് ടീം റൗളത്തുല്‍ ഉലൂം അറബിക് കോളജിനെ തകര്‍ത്തു വിട്ടത്. വിജയികള്‍ക്കായി അന്‍ജല്‍ ബാബു ഇരുവട്ടം വല ചലിപ്പിച്ചു. അബ്ദുല്‍ സത്താര്‍, ദില്‍ഷാദ് ഷാ, അലി അക്ബര്‍, മുഹമ്മദ് സഹല്‍ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. റിലയന്‍സ് യൂത്ത് ഫൗണ്ടേഷന്‍ ഫുട്—ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കോഴിക്കോട്ടെ പതിപ്പില്‍ പെണ്‍കുട്ടികളുടെ 14 സ്—കൂള്‍ ടീമടക്കം 302 ടീമുകളാണ് പങ്കെടുക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss