|    Oct 17 Tue, 2017 3:48 am
FLASH NEWS

യൂത്ത് ഫുട്‌ബോള്‍ : കോഴിക്കോട് മോഡല്‍ സ്‌കൂളിന് ഇരട്ട വിജയം

Published : 1st October 2017 | Posted By: fsq

 

കോഴിക്കോട്:ദേവഗിരി സെന്റ് ജോസഫ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്—പോര്‍ട്—സ് ഫുട്—ബോള്‍ ടൂര്‍ണമെന്റിന്റെ ഇന്നലെ നടന്ന മത്സരങ്ങളില്‍ കോഴിക്കോട് ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്—കൂളിന് ഇരട്ട വിജയം. ആണ്‍കുട്ടികളുടെ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് ടീം വിജയിച്ചത്. ജൂനിയര്‍ വിഭാഗത്തില്‍ പന്തീരങ്കാവ് ഹയര്‍ സെക്കണ്ടറി സ്—കൂളിനെ എതിരില്ലാത്ത നാലു ഗോളിനാണ് മോഡല്‍ സ്—കൂള്‍ തോല്‍പ്പിച്ചത്. മുഹമ്മദ് ഫര്‍ഷിദ് ഇരട്ട ഗോളുകള്‍ നേടി. സീനിയര്‍ വിഭാഗത്തില്‍ മോഡല്‍ സ്—കൂള്‍ താരങ്ങളുടെ ബൂട്ടില്‍ നിന്ന് എതിര്‍വലയിലെത്തിയത് എണ്ണം പറഞ്ഞ 11 ഗോളുകള്‍. ഈ മത്സരത്തിലും എതിരാളികളായ പന്തീരങ്കാവ് എച്ച്എസ്എസിന് മറുപടിയുണ്ടായില്ല. ബിനീഷ് നാലു ഗോളുകള്‍ നേടി.ആദര്‍ശിന്റെ വകയായിരുന്നു മൂന്നു ഗോളുകള്‍, വിപിലേഷ് കുമാര്‍, സല്‍മാനുല്‍ ഫാരിസ്, ശ്രേവേശ്, ഇഖ്ബാല്‍ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. സീനിയര്‍ വിഭാഗത്തിലെ മറ്റൊരു മത്സരത്തില്‍ പുതിയറ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്—കൂള്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കുറ്റിച്ചിറ ജിവിഎച്ച്എസ്എസിനെ തോല്‍പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക