|    Jun 22 Fri, 2018 10:45 pm
FLASH NEWS

യൂത്ത് കോണ്‍ഗ്രസ് സമരം വിജയം

Published : 2nd August 2017 | Posted By: fsq

 

തേഞ്ഞിപ്പലം: സിഎല്‍ആര്‍ പ്യൂണ്‍ സ്ഥിര നിയമനം ആവശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാല ഭരണ കാര്യാലയത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിവന്ന നിരാഹാര സമരം അവസാനിച്ചു. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളിയും വൈസ് പ്രസിഡന്റ് പി ആര്‍ രോഹില്‍നാഥുമാണ് നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടിരുന്നത്. മൂന്നാം ദിവസത്തില്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രോഹില്‍ നാഥിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഏഴാം ദിവസത്തിലേക്ക് കടന്ന റിയാസ് മുക്കോൡുടെ ആരോഗ്യനില മോശമാണെന്ന് ഇന്നലെ രാവിലെ പരിശോധിച്ച ഡോക്ടര്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ രാവിലെ പത്തരയോട് കൂടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍വകലാശാലാ ഭരണകാര്യാലയം ഉപരോധിച്ചു. ഒരു മണിക്കൂര്‍ നീണ്ട ഉപരോധത്തിന് ശേഷം തിരൂരങ്ങാടി സി ഐ ബാബുരാജ് സമരക്കാര്‍ക്ക് വിസിയും, പിവിസിയുമായുള്ള ചര്‍ച്ചയ്ക്ക്  വിസിയുടെ ഔദ്യോഗിക വസതിയില്‍ വഴിയൊരുക്കി.   സിഎല്‍ആര്‍ പ്യൂണ്‍ സ്ഥിര നിയമനവുമായ് ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ പരമാവധി രണ്ടാഴ്ചക്കുള്ളില്‍ തീരുമാനം ലഭിക്കത്തക്ക രീതിയില്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ഹൈക്കോടതി വിധി വന്ന ഉടന്‍ തന്നെ സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് ചേര്‍ത്ത് ഉചിത നടപടി സ്വീകരിക്കുമെന്നും വിസി അദ്ദേഹത്തിന്റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ എഴുതി നല്‍കാന്‍ തയ്യാറായതിന് ശേഷമാണ്  സമരം അവസാനിപ്പിച്ചത്. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ 22  ദിവസമായി തുടരുന്ന സിഎല്‍ആര്‍ തൊഴിലാളികളുടെ നിരാഹാര സമരവും അവസാനിപ്പിച്ചു. ചര്‍ച്ചയില്‍ എ കെ അബ്ദുര്‍റഹ്മാന്‍, പി നിധീഷ്, പി പ്രേമരാജന്‍, കെ എഫ് മനോജ്, എന്‍ പി ഗോപിനാഥന്‍ പങ്കെടുത്തു. റിയാസ് മുക്കോളിക്കും, സിഎല്‍ ആര്‍ തൊഴിലാളി അലീമക്കും ജില്ലാ പഞ്ചായത്തഗം എ കെ അബദുര്‍റഹ്മാന്‍ ഇളനീര്‍ നല്‍കി നിരാഹാരസമരം അവസാനിപ്പിച്ചു. തുടര്‍ന്ന് റിയാസ് മുക്കോളിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss