|    Oct 18 Wed, 2017 8:34 pm
FLASH NEWS
Home   >  Kerala   >  

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം;ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു

Published : 27th September 2016 | Posted By: mi.ptk

youth-congress

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. പിന്നീട് ചീമുട്ടയേറും കല്ലേറും തുടര്‍ന്നതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. സ്വാശ്രയ വിഷയത്തില്‍ സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമര പന്തലിന് നേരെയും പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ ഡീന്‍ കുര്യാക്കോസിനും സിആര്‍ മഹേഷിനും ബോധം നഷ്ടപെട്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പോലീസിന്റെ ടിയര്‍ ഗ്യാസ് പ്രയോഗം കരുതികൂട്ടിയുള്ളതാണെന്നും പിണറായി വിജയന് അധികാരഭ്രാന്തും ധിക്കാരവും പിടിച്ചിരിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക