|    Oct 18 Wed, 2017 11:19 am
FLASH NEWS

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി ജലീലിനെ കരിങ്കൊടി കാണിച്ചു

Published : 2nd October 2016 | Posted By: SMR

എടപ്പാള്‍: ജങ്ഷനിലെ കുന്നത്ത്‌നാട് വീട്ടില്‍ മാനസിക രോഗിയായ വീട്ടമ്മ പട്ടിണി കിടന്നു മരിച്ച സംഭവത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ ടി ജലീലിനെതിരേ യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍  പ്രതിഷേധവുമായി രംഗത്തെത്തി.
ഇന്നലെ രാവിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മരിച്ച ശോഭനയുടെ മകള്‍ ശ്രുതിയെ കാണാനെത്തിയതായിരുന്നു മന്ത്രി. ഒമ്പതുമണിയോടെ മന്ത്രി ജലീല്‍ പട്ടാമ്പി റോഡിലെ ആശുപത്രിയിലേയ്ക്കു വരുന്ന വഴി മുപ്പതോളം യൂത്ത് കോണ്‍ഗ്ര്‌സ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മന്ത്രിയുടെ കാറിനടുത്തേയ്ക്ക് ഓടിയെത്തുകയായിരുന്നു. ഇതോടെ രാവിലെ മുതല്‍ സ്ഥലത്ത് സംഘടിച്ചുനിന്ന ബിജെപി പ്രവര്‍ത്തകരും മന്ത്രിയുടെ നേരെ പ്രകടനമായെത്തിയതോടെ പോലിസ് പ്രതിഷേധക്കാരെ വിരട്ടിയോടിച്ചു.
തുടര്‍ന്ന് ഒരുസംഘം സിപിഎം, ഡിവൈഎഫ്‌ഐ  പ്രവര്‍ത്തകര്‍ മന്ത്രിക്കു സംരക്ഷണം നല്‍കാനും പ്രതിഷേധക്കാരെ നേരിടാനും തയ്യാറായതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കു കയായിരുന്നു.പൊന്നാനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കുറ്റിപ്പുറം , ചങ്ങരംകുളം, പൊന്നാനി സ്റ്റേഷനിലെ എസ്‌ഐമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തിവീശി. ലാത്തിയടിയില്‍ ഏതാനും യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ലാത്തിച്ചാര്‍ജ്ജിനുശേഷം പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയതോടെയാണ് മന്ത്രി ആശുപത്രിയിലെത്തി ശ്രുതിയെ സന്ദര്‍ശിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക