|    Mar 23 Thu, 2017 4:10 pm
FLASH NEWS

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി ;സെക്രട്ടേറിയറ്റിന് മുന്നില്‍യറ്റില്‍ സംഘര്‍ഷം

Published : 24th September 2016 | Posted By: mi.ptk

youth-congress
തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സ്വാശ്രയ പ്രശ്‌നത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം കിടക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ കാറിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. സെക്രട്ടേറിയറ്റിന് സമീപം നബാര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ വച്ചാണ് മുഖ്യമന്ത്രിയുടെ കാറിന് നേരെ കരിങ്കൊടി കാണിച്ചതും മുദ്രാവാക്യം വിളിച്ചതും.
നേരത്തെ  മന്ത്രി കെ രാജുവിന്റെ കാറും പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിനെതുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശിയത് സ്ഥലത്ത് സംഘര്‍ഷത്തിനിടയാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള നേതാക്കളെത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.
സമര പന്തലിന് മുന്നില്‍ പത്ത് മിനുറ്റോളം പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാര്‍ തടഞ്ഞിട്ടു. കാറിനടുത്തെത്തിയ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പോലീസ് പ്രവര്‍ത്തരെ നീക്കാന്‍ ശ്രമിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കസേര എറിഞ്ഞു. ഇതോടെയാണ് പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശിയത്.
കണ്ണൂരില്‍ കെകെ ശൈലജ ടീച്ചര്‍ക്ക് നേരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. മന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്‌ചെയ്ത് നീക്കി.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാര്‍ തടഞ്ഞെന്ന ആരോപണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിഷേധിച്ചു. കാര്‍ ഗതാഗതക്കുരുക്കില്‍ പെടുകയായിരുന്നെന്നും പ്രകോപനമൊന്നുമില്ലാതെ പോലീസ് പ്രവര്‍ത്തകരെ തല്ലിച്ചതക്കുകയായിരുന്നെന്നും ചെന്നിത്തല ആരോപിച്ചു. പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശിയതില്‍ അന്വേഷണം വേണമെന്നും അതിക്രമം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

(Visited 223 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക