|    Jan 17 Tue, 2017 8:41 pm
FLASH NEWS

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പോലിസ് മര്‍ദ്ദനം; സിഐക്ക് ജില്ലാ പോലിസ് മേധാവിയുടെ ശാസന

Published : 26th August 2016 | Posted By: SMR

തൊടുപുഴ: പോലിസ് സ്‌റ്റേഷനില്‍ തുടര്‍ച്ചയായി നടക്കുന്ന മര്‍ദനമുറകളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ തൊടുപുഴ പോലിസ് സ്‌റ്റേഷനിലേ്ക്ക് മര്‍ച്ചും ധര്‍ണ്ണയും  നടത്തുമെന്ന് ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു.കഴിഞ്ഞ ദിവസം തൊടുപുഴ സിഐ ഓഫിസില്‍ കെഎസ്‌യു പ്രവര്‍ത്തകനായ ഇടവെട്ടി കളരിക്കല്‍ മുഹമ്മദ് ആഷികിനെ മര്‍ദിച്ചതായി ഗുരുതരമായ ആരോപണം ഉയര്‍ന്നിരുന്നു.സംഭവത്തില്‍ ജില്ലാ പോലിസ് മേധാവി ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ശാസിച്ചു. മര്‍ദനമേറ്റ യുവാവ് തൊടുപുഴയിലെ സ്വകാര്യശുപത്രിയില്‍ ചികിത്സ തേടി.കര്‍ണപടം പൊട്ടുകയും,കേള്‍വിയ്ക്ക് തകരാര്‍ പറ്റിയെന്നുമാണ് ആഷിഖ് പറയുന്നത്.കേള്‍വി ശക്തി വിണ്ടെടുക്കാന്‍ മുന്ന് മാസം സമയം വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും യുവാവ് അറിയിച്ചു.തൊടുപുഴയില്‍ മോഷണം വ്യാപകമായ പശ്ചാത്തലത്തില്‍ രാത്രികാലങ്ങളില്‍ തട്ടുകട 12 വരെ പ്രവര്‍ത്തിക്കാവു എന്ന് പോലിസ് നിര്‍േദശിച്ചിരുന്നു.
ഇതിനിടെ തൊടുപുഴ ഗാന്ധിസ്‌ക്വയറിനു സമീപം പ്രവര്‍ത്തിക്കുന്ന ആഷിഖിന്റെ പിതാവ് അലിയാര്‍ നടത്തുന്ന തട്ടകടയിലെത്തിയ സി ഐയും സംഘവും കടയടപ്പിക്കുകയും,ഗ്യാസ്‌കുറ്റി സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.ഗ്യാസ് കുറ്റി തിരികെ ചോദിക്കാനെത്തിയ ആഷിഖിനാണ് മര്‍ദനമേറ്റത്.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവ്ാവ് ഇന്നലെ ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്തു.ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്.എന്നാല്‍ ആരോപണ വിധേയനായ സിഐക്കെതിരെ നടപടിയുണ്ടാകാത്തതിനെതിരെ പ്രതിഷേധവും ശക്തമായി.
സംസ്ഥാന മനുഷ്യവകാശകമ്മീഷന്‍,ഐജി,ഇടുക്കി ജില്ലാ പോലിസ് മേധാവി,യൂത്ത്കമ്മീഷന്‍,പോലിസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്ക് ആഷിഖ് പരാതി നല്‍കി.കഴിഞ്ഞ രണ്ട് മാസത്തിനിടെ മര്‍ദനവും,കൈക്കുലി വിവാദവും വിവാദ ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് നടന്നിരുന്നു.ഇതിനെതിരെ പോലിസില്‍ തന്നെ അമര്‍ഷം പുകയുന്നുണ്ടെങ്കിലും ഭരണനേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ ജില്ലാ പോലിസ് ഉദ്യോഗസ്ഥര്‍ക്കും വിഷമമെന്നാണ് പോലിസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക