|    May 28 Sun, 2017 11:56 pm
FLASH NEWS

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; മൂന്ന് സിപിഎമ്മുകാര്‍ അറസ്റ്റില്‍

Published : 16th March 2016 | Posted By: SMR

ഹരിപ്പാട്: ഏവൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ചേപ്പാട് ഏവൂര്‍ തെക്ക് കണ്ണമ്പള്ളി ക്ഷേത്രത്തിനു സമീപം സുനില്‍ഭവനത്തില്‍ രാമചന്ദ്രന്റെ മകന്‍ സുനില്‍ (ഏവൂര്‍ സുനി, 32) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ പുലര്‍ച്ച 1.30ന് മാതാപിതാക്കളുടെയും ഭാര്യയുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും കണ്‍മുന്നിലിട്ട് അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു.
സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു സിപിഎം പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. പ്രകാശ്, ശരത്, അനീഷ് എന്നിവരാണ് അറസ്റ്റിലായത്.
ഇരുപതോളം പേരടങ്ങുന്ന അക്രമിസംഘം സുനിലിന്റെ വീടിന്റെ മുന്‍വശത്തുള്ള വീട്ടിലെത്തിയാണ് ആദ്യം കൊലവിളി നടത്തിയത്. തുടര്‍ന്ന് സംഘം വീടിന്റെ വാതിലുകളും ജനലുകളും വെട്ടിപ്പൊളിച്ചു. ശബ്ദം കേട്ട് പുറത്തിറങ്ങിയ സുനിലിനെ വെട്ടുകയായിരുന്നു. മുപ്പത്തഞ്ചോളം വെട്ടുകളേറ്റ പാട് ശരീരത്തിലുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ട്. സുനിലിന്റെ മാതാവ്: രുക്മിണി. ഭാര്യ: പ്രിഞ്ചു, മക്കള്‍: ഹരികൃഷ്ണന്‍(5), ആവണി(3).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day