|    Aug 18 Sat, 2018 2:42 am
FLASH NEWS
Home   >  Kerala   >  

യൂത്ത് കോണ്‍ഗ്രസ് പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് അക്രമാസക്തമായി

Published : 21st July 2018 | Posted By: mtp rafeek


മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശുഹൈബിന്റെ ഘാതകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് അക്രമാസക്തം.

മാര്‍ച്ച് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ പോലിസ് ബാരിക്കേഡ് ഭേദിച്ച് കടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് ലാത്തി വീശി. പോലിസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടര്‍ന്ന് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.

പോലിസ് നടപടിയില്‍ പ്രതിഷേധിച്ചു പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇതേ തുടര്‍ന്ന് പ്രദേശത്ത് വാഹന ഗതാഗതം സ്തംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss