|    Oct 19 Fri, 2018 5:09 pm
FLASH NEWS

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു

Published : 1st December 2017 | Posted By: kasim kzm

കണ്ണൂര്‍: പള്ളിക്കുന്ന് ഇടച്ചേരിയില്‍ പുഴാതി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അനൂപ് ബാലന്റെ വീടിനുനേരെ അക്രമം. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണു സംഭവം. വീടിന്റെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണമായും അടിച്ചുതകര്‍ത്തു. അക്രമണം നേരില്‍ കണ്ടതിന്റെ ആഘാതത്തില്‍  അനൂപിന്റെ മാതാവ് ശ്രീധരി ബോധരഹിതയായി. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ബിജെപി, ആര്‍സ്എസ് പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍്രഗ്രസ് നേതൃത്വം ആരോപിച്ചു. അനൂപ് ബാലനുനേരെ മുമ്പും ആര്‍എസ്എസ് ആക്രമണമുണ്ടായിരുന്നു. ടൗണ്‍ പോലിസ് കേസെടുത്തു. അക്രമിക്കപ്പെട്ട വീട് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, നേതാക്കളായ മാര്‍ട്ടിന്‍ ജോര്‍ജ്, കൂക്കിരി രാജേഷ്, കല്ലിക്കോടന്‍ രാഗേഷ്, സി കെ വിനോദ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. നാടിന്റെ സമാധാനം തകര്‍ക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു. ക്രമസമാധാന പാലനരംഗത്ത് പോലിസ് നിഷ്‌ക്രിയമായി. വീടാക്രമണങ്ങള്‍ പോലുള്ള ഗുരുതരമായ കുറ്റം ചെയ്യുന്നവര്‍ക്കുനേരെ നിസ്സാര വകുപ്പുകള്‍ ഉപയോഗിച്ചാണ് കേസെടുക്കുന്നത്. നിയമപാലകരുടെ നിസംഗതയാണ് ക്രിമിനല്‍ സംഘങ്ങള്‍ അഴിഞ്ഞാടാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss